പാലക്കാട്; വളവുതിരിയുന്നതിനിടെ സ്വകാര്യബസില്നിന്ന് തെറിച്ചുവീണ് പന്ത്രണ്ട് വയസുകാരന് പരിക്ക്. പയ്യനെടം എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്ഥി മുഹമ്മദ് ഷാമിലിനാണ് പരിക്കേറ്റത്. മണ്ണാര്ക്കാട് കുന്തിപ്പുഴ പാലത്തിലെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്.
തലയ്ക്ക് പരിക്കേറ്റ മുഹമ്മദ് ഷാമിലിനെ പെരിന്തല്മണ്ണയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. പയ്യനെടത്തു നിന്ന് മണ്ണാർക്കാട്ടേക്ക് പോകുകയായിരുന്ന ശിഫ ബസിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് ഷാമിൽ.
വാഹനത്തിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞിരുന്നില്ലെന്നാണ് യാത്രക്കാരിൽ നിന്നും ലഭിച്ച വിവരം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള് പിന്നീട് പ്രചരിച്ചതോടെയാണ് അപകടവാര്ത്ത പുറത്തെത്തിയത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates