Lieutenant commanders Dilna K and Roopa Alagirisamy Photo | Express
Kerala

'സമുദ്ര യാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റുന്നു'

'ഇന്ത്യന്‍ സായുധ സേനയില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യ അവസരങ്ങളാണ് ഉള്ളത്'

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സായുധ സേനയില്‍ ഇപ്പോള്‍ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യ അവസരങ്ങളാണ് ഉള്ളതെന്ന് വനിതാ നാവിക ഉദ്യോഗസ്ഥരായ കെ. ദില്‍ന, രൂപ അളഗിരി സാമി എന്നിവര്‍ പറയുന്നു. പ്രതിരോധ സേനയില്‍ ട്രെയിനിങ്ങിലും, ശാരീരിക ക്ഷമതയിലും അടക്കം തുല്യ മാനദണ്ഡങ്ങളാണുള്ളത്. കേന്ദ്രസര്‍ക്കാരിന്റെ നാരീശക്തി പോലുള്ള നയങ്ങള്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന് സഹായകമാകുന്നുവെന്നും വനിതാ നാവിക ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ട് നാവികര്‍ ഉള്‍പ്പെടുന്ന ഡബിള്‍ ഹാര്‍ഡഡ് മോഡില്‍ ലോകം ചുറ്റുന്ന ആദ്യത്തെ ഇന്ത്യക്കാരായി മാറിയ, ലെഫ്റ്റനന്റ് കമാന്‍ഡര്‍മാരായ ദില്‍ന കെ, രൂപ അളഗിരിസാമി എന്നിവര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ 'എക്‌സ്പ്രസ് ഡയലോഗ്‌സി'ല്‍ മനസ്സു തുറക്കുകയായിരുന്നു. നാവിക സേനയുടെ സാഗര്‍ പരിക്രമ പര്യവേഷണങ്ങളുടെ ഭാഗമായി എട്ട് മാസത്തെ യാത്രയില്‍, ഇരുവരും 21,600 നോട്ടിക്കല്‍ മൈലിലധികം (ഏകദേശം 40,000 കിലോമീറ്റര്‍) കാറ്റിന്റെ ശക്തിയെ മാത്രം ആശ്രയിച്ച് ഇവര്‍ സഞ്ചരിച്ചു.

ഐഎന്‍എസ് വി തരിണിയിലാണ് ഇവര്‍ ലോകം ചുറ്റാന്‍ പുറപ്പെട്ടത്. യാത്രയില്‍ നാല് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്. ആദ്യ സ്റ്റോപ്പ് ഓസ്‌ട്രേലിയയായിരുന്നു. രണ്ടാമത്തേത് ന്യൂസിലന്‍ഡിലും. മൂന്നാമത്തേത് ദക്ഷിണ അമേരിക്കയ്ക്കടുത്തുള്ള ഒരു ദ്വീപായ പോര്‍ട്ട് സ്റ്റാന്‍ലിയായിരുന്നു. നാലാമത്തേത് കേപ് ടൗണ്‍ ആയിരുന്നു. നാല് സ്റ്റോപ്പുകളിലും, ഞങ്ങള്‍ സംവേദനാത്മക സെഷനുകളിലും ഔട്ട്‌റീച്ച് പ്രോഗ്രാമുകളിലും പങ്കെടുത്തുവെന്ന് ദില്‍ന പറയുന്നു.

സാഹസിക യാത്രകളുടെ കാര്യത്തില്‍ ഇന്ത്യന്‍ സ്ത്രീകള്‍ സാംസ്‌കാരികമായ പല പ്രശ്‌നങ്ങളും നേരിടുന്നു. അത് പലപ്പോഴും നമ്മുടെ പ്രശ്‌നമാകണമെന്നില്ല. അത് പലതും നഷ്ടപ്പെടുത്തിയേക്കാം. എന്തിന് കുടുംബത്തിന്റെ പിന്തുണ പോലും ലഭിച്ചേക്കില്ല. ഇത്തരമൊരു യാത്രയ്ക്ക് സന്നദ്ധയായപ്പോള്‍ അമ്മ, സഹോദരി, ഭര്‍ത്താവ്... എല്ലാവരും ഭയന്നിരുന്നു. അവരെ ബോധ്യപ്പെടുത്താന്‍ കുറെ സമയമെടുത്തു. എന്നാല്‍ പിന്നീട് അവര്‍ മികച്ച പിന്തുണ നല്‍കി. ഞാന്‍ ഒരു മഹത്തായ കാര്യം ചെയ്യാന്‍ പോകുകയാണെന്ന് എന്റെ അമ്മയ്ക്ക് അറിയാമായിരുന്നു. ദില്‍ന പറഞ്ഞു.

അതേസമയം കുടുംബത്തില്‍ നിന്നും കടുത്ത എതിര്‍പ്പാണ് നേരിട്ടതെന്ന് ലെഫ്റ്റനന്റ് കമാന്‍ഡര്‍ രൂപ അളഗിരിസാമി പറയുന്നു. രണ്ടാഴ്ചത്തേക്ക് അമ്മ തന്നോട് സംസാരിച്ചു പോലുമില്ല. വീട്ടുകാരും സംസാരിക്കുന്നത് നിര്‍ത്തി. നിനക്ക് എന്തെങ്കിലും കുഴപ്പമുണ്ടോയെന്നും, ലോകം ചുറ്റാന്‍ ആഗ്രഹിക്കുന്നതെന്നും അങ്കിളും ആന്റിയും ചോദിച്ചു. പിന്നീട് മാതാപിതാക്കള്‍ തനിക്ക് പിന്തുണയുമായി കൂടെ നിന്നുവെന്നും രൂപ പറയുന്നു. സമുദ്രയാത്രകള്‍ നമ്മുടെ കാഴ്ചപ്പാടുകളെ മാറ്റുന്നുവെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Women naval officers K. Dilna and Rupa Alagiri samy say that women now have equal opportunities with men in the Indian Armed Forces.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൊല്ലാന്‍ വേണ്ടി കൊണ്ടുവന്നതോ? ഗാന്ധിജി നാക്കിലുണ്ടെങ്കിലും ഹൃദയത്തിലില്ല, സൂരജ് ലാമയുടെ കാര്യത്തില്‍ സംഭവിച്ചത് ഞെട്ടിക്കുന്നത്'

'വളരെ മോശം സിനിമ, കുട്ടികളും പെങ്ങന്മാരും കാണുന്നതാണ്'; തിയേറ്റര്‍ വിസിറ്റിനിടെ പ്രേക്ഷകന്‍; ദിവ്യ പിള്ളയുടെ മറുപടി

'അമ്മയേയും ഞങ്ങളേയും ഉപേക്ഷിച്ച് അച്ഛന്‍ ഓഷോയുടെ കള്‍ട്ടില്‍ ചേര്‍ന്നു, സന്യാസിയായി; എനിക്കന്ന് അഞ്ച് വയസ്'; വിനോദ് ഖന്നയെക്കുറിച്ച് അക്ഷയ് ഖന്ന

ബുക്ക് മാതൃകയില്‍ പുതിയ ഫോള്‍ഡബിള്‍ ഫോണ്‍; പരീക്ഷണത്തിന് മോട്ടോറോള

'മനുഷ്യനെ എടുത്ത് ആരതി ഉഴിയുന്നു, ഇതൊക്കെ ബാലയ്യയെ കൊണ്ടേ പറ്റൂ'; വീണ്ടും ട്രോളുകളിൽ നിറഞ്ഞ് അഖണ്ഡ 2

SCROLL FOR NEXT