സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം 
Kerala

സീ പ്ലെയിന്‍ പരീക്ഷണ പറക്കല്‍ വിജയകരം; കൊച്ചിയില്‍ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി മുക്കാല്‍ മണിക്കൂര്‍

സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 'ട്വിന്‍ ഓട്ടര്‍' സീപ്ലെയിന്‍ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലക്ഷദ്വീപിനെയും കൊച്ചിയെയും തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ടുള്ള സീ പ്ലെയിന്‍ സര്‍വീസിന്റെ പരീക്ഷണപ്പറക്കല്‍ വിജയകരമായി പൂര്‍ത്തിയായി. രാവിലെ 10.30-ന് കൊച്ചിയില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം 12.05-ഓടെ അഗത്തിയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. ലക്ഷദ്വീപിലേക്കുള്ള യാത്രാസൗകര്യം വര്‍ധിപ്പിക്കുന്നതിനും വിനോദസഞ്ചാരികളെ കൂടുതലായി ആകര്‍ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് സീ പ്ലെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.

സ്‌കൈഹോപ്പ് ഏവിയേഷന്‍ ലിമിറ്റഡിന്റെ 'ട്വിന്‍ ഓട്ടര്‍' സീപ്ലെയിന്‍ വിമാനമാണ് പരീക്ഷണ പറക്കലിനായി ഉപയോഗിക്കുന്നത്. 20 യാത്രക്കാര്‍ക്ക് ഒരേസമയം സഞ്ചരിക്കാവുന്ന വിമാനത്തില്‍ എട്ടുപേരുമായാണ് ആദ്യ യാത്ര നടത്തിയത്. മൂന്ന് ദിവസങ്ങളിലായി അഗത്തി, കടമത്ത്, കല്‍പ്പേനി, കവരത്തി, കില്‍ത്താന്‍ എന്നീ ദ്വീപുകളെ ബന്ധിപ്പിച്ച് 12 പരീക്ഷണ സര്‍വീസുകളാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

45-50 മിനിറ്റാണ് യാത്രാസമയം. സ്‌കൈഹോപ്പിന് കൊച്ചിയില്‍നിന്ന് ലക്ഷദ്വീപിലേക്കും കുമരകത്തേക്കും സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. സിയാലാണ് സാധ്യതാപഠനം നടത്തിയത്.

Seaplane Trial Success: Kochi to Lakshadweep in Just 45 Minutes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് തുരങ്കപാത: ഭരണമാറ്റം വികസനക്കുതിപ്പിനെ ബാധിക്കുമോ? സ്വപ്നപദ്ധതിയുടെ ഭാവി എങ്ങോട്ട്?

Kerala CM Selection Live: ദീപാദാസ് മുൻഷി കേരളത്തിലേക്ക്; മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും

'എസ്തര്‍ എന്നൊരു ഗേള്‍ഫ്രണ്ട് ഉണ്ടായിരുന്നില്ലേ എന്ന് ഞാന്‍ പ്രണവേട്ടനോട് ചോദിച്ചു'; മോഹൻലാൽ പറഞ്ഞതിനെക്കുറിച്ച് നടി

മുഖക്കുരു മാറുന്നില്ലേ? നിങ്ങളുടെ ഈ ശീലങ്ങളിൽ ഒഴിവാക്കണം

'എന്നാലും ആരാടാ ഈ സാക്ഷാൽ ഥോർ ?'; 'അതിരടി'യുമായി ബേസിലും ടൊവിനോയും, ട്രെയ്‌ലർ വൈറൽ

SCROLL FOR NEXT