ചീരാല്‍ മുഹമ്മദ് 
Kerala

മുതിര്‍ന്ന സ്വയം സേവകന്‍ ചീരാല്‍ മുഹമ്മദ് അന്തരിച്ചു

സംഘപ്രവര്‍ത്തനത്തോടൊപ്പം കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കല്‍പ്പറ്റ: മുതിര്‍ന്ന ആര്‍എസ്എസ് സ്വയം സേവകന്‍ ചീരാല്‍ ആശാരിപ്പടി സ്വദേശി മുഹമ്മദ് (56) അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷം മുമ്പ് ബാധിച്ച ന്യൂമോണിയയെ തുടര്‍ന്ന് കരളിനും മറ്റ് ആന്തരിക അവയവങ്ങള്‍ക്കും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം 'മുഹമ്മദിക്ക' എന്ന് വിളിച്ചിരുന്ന, ചീരാല്‍ മുഹമ്മദ് നാല് പതിറ്റാണ്ടിലേറെയായി സംഘപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. പഴൂര്‍ ശാഖാ സ്വയംസേവകനായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും സാമൂഹിക-സംഘ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടിരുന്നു. പൊതുപ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു.

ആര്‍എസ്എസിന്റെ പ്രഥമ വര്‍ഷ, ദ്വിതീയ വര്‍ഷ സംഘ ശിക്ഷാ വര്‍ഗ്ഗുകള്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ്, ദീര്‍ഘകാലം സംഘടനയുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സംഘപ്രവര്‍ത്തനത്തോടൊപ്പം കായികരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. വയനാട്ടിലെ പ്രമുഖ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബായ 'ഭാവന പഴൂര്‍' ക്ലബിന്റെ മുന്‍കാല പ്രവര്‍ത്തകനും, ഭാവന പഴൂര്‍ ഫുട്‌ബോള്‍ ടീമിന്റെ വിശ്വസ്തനായ ഗോള്‍കീപ്പറുമായിരുന്നു.

പരേതനായ കുഞ്ഞലവിയുടെയും ആയിഷയുടെയും മകനാണ് മുഹമ്മദ്. ആയിഷാബിയാണ് ഭാര്യ. ഷിഹാബ് (32), ഷംന (29) എന്നിവരാണ് മക്കള്‍.

Senior RSS worker Cheeral Muhammed passes away

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണം 50 കടന്നു, 105 ഇന്ത്യാക്കാര്‍ അടക്കം 400 പേരെ കാണാതായി, തിരച്ചിൽ

29-ാം വയസ്സില്‍ വിരമിച്ച് സ്വന്തമായി കൃഷി തുടങ്ങി; യുവതിയുടെ നാലുഘട്ട 'ഫാം ലൈഫ്' മാതൃക ചര്‍ച്ചയാകുന്നു

മഴ മുന്നറിയിപ്പില്‍ മാറ്റം, മധ്യകേരളത്തില്‍ തീവ്രമഴയ്ക്ക് സാധ്യത, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകർ സന്തോഷത്തോടെ സംസാരിക്കുന്ന ആ നിമിഷം; അതാണ് എന്റെ ഏറ്റവും വലിയ സക്സസ്'

മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍ അന്തരിച്ചു