പാലക്കാട്: സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയംഗം എന് ഹരിദാസിനെ പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്തു. സ്ത്രീയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് നടപടി. ഒരു വർഷത്തേക്കാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
ഹരിദാസിനെതിരെ മാസങ്ങള്ക്ക് മുന്പാണ് പരാതി ഉയര്ന്നത്. ആർട്ടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി കൂടിയായിരുന്നു ഹരിദാസ്. യൂണിയനുമായി ബന്ധപ്പെട്ടു പ്രവര്ത്തിക്കുന്ന സ്ത്രീയോടാണ് ഇയാൾ മോശമായി പെരുമാറിയത്. ഇവര്ക്ക് അശ്ലീല സന്ദേശവും ചിത്രങ്ങളും അയക്കുകയായിരുന്നു. തുടർന്ന് ആർട്ടിസാൻസ് യൂണിയൻ സംസ്ഥാന സെക്രട്ടറിയ്ക്ക് പരാതി നൽകുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ ഹരിദാസിനെ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കിയിരുന്നു. എന്നാൽ ആരോഗ്യകരമായ കാരണങ്ങൾകൊണ്ട് മാറിനിൽക്കുന്നതാണ് എന്നാണ് ഹരിദാസ് പറഞ്ഞത്.
കൂടാതെ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരാതിക്കാരി സിപിഎം നേതൃത്വത്തിനും പരാതി നൽകിയിരുന്നു. തെളിവുകൾ പരിശോധിച്ച് ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റാണ് ഹരിദാസിനെതിരെ നടപടിയെടുത്തത്.
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates