ഗുരുവായൂര്‍ ക്ഷേത്രം  ഫയല്‍
Kerala

ഗുരുവായൂരില്‍ സ്ത്രീകള്‍ക്ക് പ്രത്യേകവരി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കായി പ്രത്യേകം വരി ഏര്‍പ്പെടുത്താന്‍ തീരുമാനം. കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ക്കും തനിച്ചുവരുന്ന സ്ത്രീകര്‍ക്കും ഇത് ഏറെ പ്രയോജനമാകും.

അഞ്ചു വയസിന് താഴെയുള്ള കുട്ടികളെയും ഈ വരിയില്‍ നിര്‍ത്താം. പുതിയ തീരുമാനം ഡിസംബര്‍ ഒന്ന് മുതല്‍ നടപ്പാക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ എവി ഗോപിനാഥ് അറിയിച്ചു. കുടുംബ സമേതം വരുന്നവരിലെ സ്ത്രീകള്‍ക്ക് പൊതുവരിയില്‍ നില്‍ക്കാം.

ഏകാദശി ദിനത്തില്‍ ഗുരുവായൂരില്‍ വന്‍ഭക്തജനതിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തര്‍ക്കായി ദേവസ്വം വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കിഴക്കേ ഗോപുരം വഴിയാണ് ഭക്തരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിക്കുക. ദേവസ്വം നേരിട്ടാണ് ഇന്ന് വിളക്കാഘോഷം നടത്തുക.

അതേസമയം ഗുരുവായൂര്‍ ദേവസ്വം ഭരണസമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പിഎ അഭിലാഷ്, പി ശിവദാസന്‍, സി.വി. ബാലചന്ദ്രന്‍ എന്നീ അംഗങ്ങളുടെ സത്യ പ്രതിജ്ഞ ഇന്ന് രാവിലെ 11 മണിക്ക് നടക്കും. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. രാവിലെ 11 മണിക്ക് കുറൂരമ്മ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുതിയ ഭരണസമിതി അംഗങ്ങള്‍ക്ക് റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂര്‍ ദേവസ്വം കമ്മീഷണറുമായ ഡോ.എം ജി രാജമാണിക്കം ഐഎഎസ് സത്യവാചകം ചൊല്ലി കൊടുക്കും.

Separate queue for women at Guruvayur Temple

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

25-ന് തുറക്കുന്ന ടെണ്ടറിൽ ആരും ഓഫർ നൽകില്ലെന്ന് 23-ന് എങ്ങനെ മനസ്സിലായി?, വൈദ്യുതി കരാറുകളിൽ ജുഡീഷ്യൽ അന്വേഷണം വേണം: പിണറായി വിജയൻ

ഒരൊറ്റ ആപ്പ് മതി; ശബരിമല സമ്പൂര്‍ണ വിവരങ്ങള്‍ അറിയാം; ആറ് ഭാഷകളില്‍ സേവനം; 'ശരണ്‍' ആപ്പ് നിലവില്‍

ഹൊദൈദ തുറമുഖ ആക്രമിച്ച് സൗദി സഖ്യസേന, തിരിച്ചടിച്ച് ഹൂതി വിമതര്‍; ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി

തണുത്ത് വിറച്ച് മൂന്നാര്‍; കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ്

ഇന്ന് ഗുരുവായൂര്‍ ഏകാദശി; രാത്രിയും നട അടയ്ക്കില്ല