മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്  
Kerala

കാലുവേദനയുമായി എത്തി, രോഗിയുടെ ഞരമ്പുകള്‍ മുറിച്ചു മാറ്റി, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഗുരുതര ചികിത്സാ പിഴവ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്ക് പിന്നാലെ 73 വയസ്സുള്ള സ്ത്രീയ്ക്ക് വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട സംഭവത്തില്‍ ഗുരുതരമായ മെഡിക്കല്‍ അനാസ്ഥ. നിലമ്പൂരിനടുത്തുള്ള ചുങ്കത്തറ സ്വദേശിനിയായ പാര്‍വതി കാലുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ സങ്കീര്‍ണതകളാണ് കാലിന്റെ ചലനശേഷി നഷ്ടപ്പെടാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ പാര്‍വതിയെ കൂടുതല്‍ ചികിത്സയ്ക്കായി കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മെയ് 12-ന് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പാര്‍വതിക്ക് ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ കഴിഞ്ഞ് വൈകുന്നേരത്തോടെ ശസ്ത്രക്രിയ നടത്തിയ കാല്‍ തണുത്തതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരെ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.

'ശസ്ത്രക്രിയയ്ക്ക് ശേഷം നടത്തിയ സ്‌കാനില്‍ മുത്തശ്ശിയുടെ കാലിലേക്കുള്ള രക്തയോട്ടം പൂര്‍ണമായും നിലച്ചതായി കണ്ടെത്തി. എന്നിരുന്നാലും, ഈ വിവരം പുറത്തുപറയരുതെന്ന് ഡ്യൂട്ടി ഡോക്ടര്‍ ആവശ്യപ്പെട്ടു. രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്നും നിര്‍ദേശിച്ചു. ഞങ്ങളുടെ അഭ്യര്‍ഥനപ്രകാരമാണ് രോഗിയെ മാറ്റുന്നതെന്ന് എഴുതിക്കൊടുക്കുകയും ചെയ്തു. ഇതുവരെ നല്‍കിയ ചികിത്സയുടെ വിശദാംശങ്ങളൊന്നും നല്‍കാതെയാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്,' പാര്‍വതിയുടെ ചെറുമകന്‍ രാഹുല്‍ കെ.ആര്‍. പറഞ്ഞു.

ശസ്ത്രക്രിയയ്ക്കിടെ ഒരു നാഡി മുറിച്ച് സ്റ്റേപ്പിള്‍ ചെയ്തതായി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ അറിയിച്ചതായും രാഹുല്‍ ആരോപിച്ചു.

'മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ക്ക് നാഡി മുറിഞ്ഞ വിവരം നേരത്തെ തന്നെ അറിയാമായിരുന്നു. എന്നാല്‍ അത് ഞങ്ങളില്‍ നിന്ന് മറച്ചുവെച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും സ്‌കാന്‍ നടത്തിയപ്പോഴാണ് നാഡി മുറിച്ച് സ്റ്റേപ്പിള്‍ ചെയ്തതായി മനസ്സിലായത്. തുടര്‍ന്ന് മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. ക്രൈംബ്രാഞ്ചിനെയും സ്‌പെഷ്യല്‍ ബ്രാഞ്ചിനെയും ബന്ധപ്പെട്ടിട്ടുണ്ട്. അവര്‍ വിശദാംശങ്ങള്‍ ശേഖരിച്ചുവരികയാണ്. ഉടന്‍ ഔപചാരിക പരാതി നല്‍കും,' രാഹുല്‍ പറഞ്ഞു.

ചികിത്സയുമായി ബന്ധപ്പെട്ട് സാമ്പത്തിക ബുദ്ധിമുട്ടുകളും കുടുംബം ആരോപിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നിട്ടും, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആറുദിവസം ഇന്‍ഷുറന്‍സ് സഹായമില്ലാതെയാണ് ചികിത്സ ലഭിച്ചതെന്ന് കുടുംബം പറഞ്ഞു. ഈ കാലയളവില്‍ മൂന്ന് ശസ്ത്രക്രിയകള്‍ നടത്തേണ്ടിവന്നതോടെ ചെലവുകള്‍ മുഴുവന്‍ കുടുംബം തന്നെ വഹിക്കേണ്ടി വന്നു. ഇതുവരെ പാര്‍വതി അഞ്ച് ശസ്ത്രക്രിയകള്‍ക്ക് വിധേയയായി. നിലവില്‍ അവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഓട്ടോറിക്ഷാ ഡ്രൈവറായുള്ള എന്റെ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. ഇതിനകം ഏകദേശം രണ്ട് ലക്ഷം രൂപ ചെലവായി. ചെറിയൊരു കാലുവേദനിക്കു ചികിത്സയ്ക്കായി പോയ മുത്തശ്ശിയോട് ഇനി ഒരിക്കലും നടക്കാന്‍ കഴിയില്ലെന്ന് എങ്ങനെ പറയണമെന്നറിയില്ല,' രാഹുല്‍ പറഞ്ഞു.

Serious medical error at Manjeri Medical College

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അഭിമാനം ബഹിരാകാശത്തോളം; യാത്ര തുടങ്ങി അനില്‍ മേനോന്‍; വാനോളം മലയാളം

'പറക്കും ബസ്'... ഇനി കൂടുതൽ വേ​ഗവും വൃത്തിയും ഉള്ള ന​ഗര യാത്ര! വീണ്ടും വാ​ഗ്ദാനവുമായി ​ഗഡ്കരി

രോഹിത് 11, കോഹ്‌ലി 5, ഔട്ട്! തിളങ്ങിയില്ല 'രോ-കോ'

'ഞങ്ങള് കൊല്ലംകാര് പാവങ്ങളാട്ടോ; പപ്പടത്തിന്റെത് ഒറ്റപ്പെട്ട സംഭവം'

'അല്ലയോ... മറഡോണ അങ്ങ് ഏത് ഗ്രഹത്തിൽ നിന്നാണ് വന്നത്?'; ഇം​ഗ്ലണ്ടും അർജന്റീനയും ഫുട്ബോളിലെ അമരത്വങ്ങളും!