Shuhaib 
Kerala

ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി; കോടതി മാറ്റണമെന്ന ഹര്‍ജി തള്ളി

ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളാണ് കേസിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധക്കേസില്‍ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തലശ്ശേരി കോടതി തള്ളി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി 3 ല്‍ ആയിരുന്നു കേസിന്റെ വിചാരണ നടന്നു വന്നിരുന്നത്. 2018 ഫെബ്രുവരി 12 ന് സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബിനെ സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തുന്നത്.

കേസില്‍ സെഷന്‍സ് കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയാണ് പ്രതികളുടെ ജാമ്യം പുനഃസ്ഥാപിച്ചത്. തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ, മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. വിചാരണ കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നുവെന്നാണ് പ്രതികള്‍ ആരോപിച്ചിരുന്നത്.

ആകാശ് തില്ലങ്കേരി അടക്കം 17 പ്രതികളാണ് കേസിലുള്ളത്. കേസില്‍ വിചാരണ വൈകിപ്പിക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ഷുഹൈബ് വധക്കേസിന്റെ വിചാരണാ നടപടികള്‍ നിലവില്‍ പ്രാരംഭ ഘട്ടത്തിലാണ്. കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായിട്ടുള്ളത്.

Setback for the accused in the Shuhaib murder case

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധി രൂക്ഷം; വലിയ വില കൊടുത്താലും കിട്ടാനില്ല, നിയന്ത്രണം പതിവാകും

കർക്കടകത്തിൽ ഭക്ഷണം കഴിക്കുമ്പോൾ..; ഒഴിവാക്കേണ്ടതും ചേർക്കേണ്ടതും

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 560 രൂപ കുറഞ്ഞു

വൈഗ അണക്കെട്ടിൽ ജലനിരപ്പ് 20 ശതമാനമായി താഴ്ന്നു; തെക്കൻ തമിഴ്‌നാട്ടിൽ കാർഷിക പ്രതിസന്ധി

ജീവകാരുണ്യമാകാം, വിളിച്ചുപറഞ്ഞ് നാട്ടുകാരെ അറിയിക്കണ്ട, ചിത്രങ്ങളും വിഡിയോകളും പ്രചരിപ്പിക്കുന്നത് നിയമലംഘനം