V M Vinu, Kerala High court ഫയൽ
Kerala

'സെലിബ്രിറ്റി പത്രം വായിക്കാറില്ലേ? പ്രത്യേക പരിഗണന നല്‍കാനാവില്ല'; വി എം വിനുവിന് തിരിച്ചടി; ഹര്‍ജി ഹൈക്കോടതി തള്ളി

സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍, കോഴിക്കോട് കോര്‍പ്പറേഷനിലേക്ക് ക്കാനൊരുങ്ങിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സംവിധായകനുമായ  വി എം വിനുവിന് തിരിച്ചടി. സെലിബ്രിറ്റിക്ക് പ്രത്യേക പരിഗണനയില്ല. സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. പട്ടികയില്‍ പേരില്ലാത്തതിനെതിരെയുള്ള വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി.

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും കോടതി ചോദിച്ചു. സെലിബ്രിറ്റി ആയതുകൊണ്ട് അനുകൂല ഉത്തരവ് നല്‍കാനാവില്ല. നിങ്ങളുടെ കഴിവുകേടിന് മറ്റു രാഷ്ട്രീയ പാര്‍ട്ടികളെ കുറ്റപ്പെടുത്തരുതെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കോഴിക്കോട് കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായിട്ടാണ് വി എം വിനുവിനെ കോണ്‍ഗ്രസ് മത്സരിപ്പിക്കാനൊരുങ്ങിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ പേരില്ലെന്ന് കണ്ടെത്തിയതോടെയാണ് വിനുവിന്റെ സ്ഥാനാര്‍ത്ഥിത്വം അനിശ്ചിതത്വത്തിലായത്. വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് വി എം വിനു ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. സെലബ്രിറ്റി ആയതിനാല്‍ താന്‍ വിജയിക്കുമെന്നത് കണക്കിലെടുത്ത് ഭരണപക്ഷം തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്നാണ് വിനു കോടതിയില്‍ അഭിപ്രായപ്പെട്ടത്. ഇതിനാണ് നിങ്ങളുടെ കഴിവുകേടിന് മറ്റുള്ളവരെ പഴിചാരരുതെന്ന് കോടതി പറഞ്ഞത്.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി വൈഷ്ണ സുരേഷിന്റെ പേര് കരട് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. അതുകൊണ്ടാണ് ആ കേസില്‍ കോടതി ഇടപെട്ടത്. മുട്ടട കേസുമായി ഈ കേസിനെ താരതമ്യം ചെയ്യേണ്ടതില്ലെന്നും കോടതി പറഞ്ഞു. കരടു വോട്ടര്‍ പട്ടികയില്‍ പോലും പേരില്ലാത്തതിനാല്‍ കോടതിക്ക് ഒന്നും ചെയ്യാനില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വി എം വിനുവിനെ കല്ലായി ഡിവിഷനില്‍ നിന്ന് മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. ഇത് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹര്‍ജി തള്ളിയതോടെ വിനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

VM Vinu faces setback in petition filed questioning his name not being on the voter list. High Court rejected Vinu's petition.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'നിന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എൻ്റെ അഴകീ'; നയൻതാരക്ക് പിറന്നാൾ സമ്മാനമായി വിഘ്നേഷ് നൽകിയത് 10 കോടിയുടെ റോൾസ് റോയ്സ്

'സ്ഥാനാര്‍ഥിയാക്കി വിഎം വിനുവിനെ അപമാനിച്ചു; കോണ്‍ഗ്രസ് സാംസ്‌കാരിക കേരളത്തോട് മാപ്പുപറയണം'

പട്ടാപ്പകല്‍ വന്‍കൊള്ള; എടിഎമ്മില്‍ നിറയ്ക്കാനെത്തിച്ച 7.11 കോടി രൂപ കവര്‍ന്നു; ഇന്നോവയിലെത്തിയ സംഘത്തിനായി തിരച്ചില്‍

'ഒരേയൊരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റേതാണ്'; മോദിയുടെ കാല്‍ തൊട്ട് വന്ദിച്ച് ഐശ്വര്യയുടെ പ്രസംഗം; വിഡിയോ വൈറല്‍

സ്‌റ്റോക്ക് മാര്‍ക്കറ്റ് റാലി, സെന്‍സെക്‌സ് 500 പോയിന്റ് കുതിച്ചു; നിഫ്റ്റി 26,000ന് മുകളില്‍, നേട്ടം സ്വന്തമാക്കി ഐടി കമ്പനികള്‍

SCROLL FOR NEXT