Shigella 
Kerala

വയനാട്ടിൽ ഏഴു കുട്ടികൾക്ക് കൂടി ഷി​ഗെല്ല; രോ​ഗബാധിതരുടെ എണ്ണം 16 ആയി

കോളിയാടി സ്‌കൂളിലെ കിണറ്റില്‍ ബാക്ടീരിയ സാന്നിധ്യം വളരെയേറെയാണെന്ന് പരിശോധനയില്‍ കണ്ടെത്തിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കല്‍പ്പറ്റ: വയനാട് കോളിയാടിയിൽ ഏഴു കുട്ടികൾക്ക് കൂടി ഷി​ഗെല്ല രോ​ഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോ​ഗം ബാധിച്ച കോളിയാടി സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം 16 ആയി. ഇന്നലെ 9 പേർക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചിരുന്നു. കുട്ടികളുടെ ആരോ​ഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ജില്ലയില്‍ പ്രതിരോധപ്രവര്‍ത്തനങ്ങളും തുടരുകയാണ്.

രോഗലക്ഷണങ്ങളുമായി കുട്ടികളും മുതിര്‍ന്നവരുമായി 514 ഓളം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 45 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ട്. കുട്ടികളുമായി പുറത്തു പോകുന്നതും മറ്റും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കോളിയാടി സ്‌കൂളിലെ കിണറിലെ വെള്ളം പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നു. നിറയെ ബാക്ടീരിയകള്‍ ഉള്ള, ഒരു കാരണവശാലും ഉപയോഗിക്കാന്‍ പാടില്ലാത്ത വെള്ളമാണ് കിണറിലേതെന്നാണ് പരിശോധനാ ഫലം. ഇതോടെ, ഈ കിണര്‍ വെള്ളമാകാം രോഗബാധയുടെ ഉറവിടമെന്നാണ് നിലവിലെ നിഗമനം. സ്‌കൂളിലേയും സമീപ പ്രദേശങ്ങിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുന്ന നടപടികളും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേര്‍ന്ന് നടത്തിവരികയാണ്.

Seven more children in Wayanad test positive for Shigella

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്

'ആ സിനിമ ചെയ്തപ്പോൾ ഞാൻ ഫെയ്സ്ബുക്ക് ഉപേക്ഷിച്ചു, 'ആർട്ടിഫിഷ്യൽ' ചെയ്തപ്പോൾ ചാറ്റ്ജിപിടിയും; കൂടുതൽ അറിയുന്തോറും...'

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !