Seven-year-old girl collapses and dies in Kuttippuram screen grab
Kerala

കുറ്റിപ്പുറത്ത് ഏഴ് വയസുകാരി കുഴഞ്ഞു വീണു മരിച്ചു, അഞ്ച് പേര്‍ ആശുപത്രിയില്‍; ഭക്ഷ്യവിഷബാധയെന്ന് സംശയം

മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വയറിളക്കവും ഛര്‍ദിയും ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സക്കെത്തിയ പെണ്‍കുട്ടി കുഴഞ്ഞുവീണ് മരിച്ചു. കുറ്റിപ്പുറം കരിമ്പനക്കല്‍ ഹക്കീമിന്റെ മകള്‍ ലസ്ന(7) ആണ് വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ പൂക്കാട്ടിരിയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

ലസ്നയ്ക്കൊപ്പം മാതാവ് ഷഹല, ലസ്നയുടെ സഹോദരി മിന്‍സ, ഹക്കീമിന്റെ പിതാവ്, മാതാവ്, സഹോദരി എന്നിവരെയും ഇതേ ലക്ഷണങ്ങളാല്‍ ഇതേ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

ഗര്‍ഭിണിയായ ഷഹലയ്ക്കും മകള്‍ മിന്‍സയ്ക്കും നല്ല ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രിപ്പ് നല്‍കിയിരുന്നു. മറ്റുള്ളവരെയും ചികിത്സിച്ചു. ഇതിനിടയിലാണ് വൈകീട്ട് മൂന്നോടെ ലസ്ന കുഴഞ്ഞവീണ് മരിച്ചത്. തുടര്‍ന്ന് മറ്റുള്ളവരെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ലസ്‌നയുടെ മരണത്തിനിടയാക്കിയത് ഭക്ഷ്യവിഷബാധയാണോയെന്ന് സംശയമുണ്ട്. വീട്ടില്‍ തയ്യാറാക്കിയ ഭക്ഷണം തന്നെയാണ് ഇവര്‍ കഴിച്ചതെന്നും വീട്ടിലെത്തി ഭക്ഷണത്തിന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്ന ഭക്ഷണമാണ് ഇവര്‍ കഴിച്ചിരുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ.

Seven-year-old girl collapses and dies in Kuttippuram, five people hospitalized; suspected food poisoning

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയറ്റില്‍ കത്രിക കുടുങ്ങിയത് ഒറ്റപ്പെട്ട സംഭവം, സ്വാഭാവിക വീഴ്ച; എല്ലാ ഓപ്പറേഷനും തെറ്റാണോയെന്ന് ഗോവിന്ദന്‍

'നിശബ്ദതയില്‍ പോലും അവള്‍ ചരിത്രം കുറിക്കുന്നു'; 11 സ്ത്രീ രത്നങ്ങൾക്ക് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ആദരം

കണ്ണുകൾ തിരുമ്മുന്ന ശീലമുണ്ടോ? നേത്രാരോ​ഗ്യം വഷളാക്കുന്ന 5 ശീലങ്ങൾ

'നിങ്ങള്‍ നഗ്നരാണെന്ന് രാജ്യത്തിന് നേരത്തെയറിയാം'; എഐ സമ്മിറ്റ് പ്രതിഷേധത്തില്‍ കോണ്‍ഗ്രസിനെതിരെ പ്രധാനമന്ത്രി

ആ​ഗ്രഹ സാഫല്യം 5ാം വർഷത്തിൽ! സിദാന്‍ ഫ്രാന്‍സിന്റെ പരിശീലകനാകും

SCROLL FOR NEXT