നിയാസ് 
Kerala

കൂട്ടുകാര്‍ക്കൊപ്പം കുളത്തില്‍ ഇറങ്ങി; നെയ്യാറ്റിന്‍കരയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുങ്ങിമരിച്ചു

നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കുളത്തിലിറങ്ങിയ ആണ്‍കുട്ടി മുങ്ങിമരിച്ചു. മലയിന്‍കാവ് സ്വദേശികളായ ഷാജി- ഷമീന ദമ്പതികളുടെ മകന്‍ നിയാസാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.

ഉണ്ടന്‍കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയാണ് നിയാസ്. കൂട്ടുകാരോടൊപ്പം വീടിനുസമീപത്തെ കുളത്തിലെത്തിയതായിരുന്നു നിയാസ്. കുളത്തിലിറങ്ങിയതോടെ മുങ്ങിപ്പോകുകയായിരുന്നു.

കൂട്ടുകാരുടെ ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുട്ടിയെ പുറത്തെടുത്ത് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

seventh class student drowned in Neyyattinkara

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹിരാകാശ ശാസ്ത്രജ്ഞന്‍ മുതല്‍ രഹസ്യാന്വേഷണ വിദഗ്ധന്‍ വരെ; പരീക്ഷാ സമ്പ്രദായം ലീക്ക്പ്രൂഫ് ആക്കാനുള്ള ഉന്നതതല സമിതിയിലെ ആറംഗങ്ങള്‍ ഇവര്‍

വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; കോഴിക്കോട് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

അയോധ്യ സംഭാവനക്കൊള്ള: അന്വേഷണത്തിന് പുതിയ എസ്‌ഐടി; മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ തലവന്‍

ലേണേഴ്‌സ് ലൈസന്‍സ് ഇനി സ്മാര്‍ട്ട് ഫോണിലും എടുക്കാം; ആഴ്ചയില്‍ അഞ്ചുദിവസം ടെസ്റ്റ്

പോഷക​ഗുണത്തിൽ മുന്നിൽ തന്നെ, പക്ഷെ നെല്ലിക്കയെ ഇക്കൂട്ടർ അടുപ്പിക്കരുത്