Kerala

റൂട്ട് കനാല്‍ ചികിത്സക്ക് പിന്നാലെ കഠിനമായ തൊണ്ടവേദയും ചെവി വേദനയും; പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് സൂചി

പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശില്‍പയെ ഡോക്ടര്‍ തിരികെ ആശുപത്രിയിലേക്ക് വിളിക്കുകയും പല്ലിന്റെ എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായില്‍ കുടുങ്ങിയതായി പരാതി. നന്ദിയോട് പാലുവള്ളി സ്വദേശി ശില്‍പയാണ് ചികിത്സപ്പിഴവിന് ഇരയായത്. കഴിഞ്ഞ ഫെബ്രുവരി 2ാം തീയതിയാണ് ശില്‍പ പല്ലു വേദനയ്ക്ക് ചികിത്സ തേടി ജില്ലാ ആശുപത്രിയുടെ ദന്തല്‍ ഒപിയില്‍ എത്തിയത്.

തുടര്‍ന്ന് മാര്‍ച്ച് 29ന് ഡോക്ടര്‍ റൂട്ട് കനാല്‍ ചികിത്സ ചെയ്തു. പിന്നീട് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ശില്‍പയെ ഡോക്ടര്‍ തിരികെ ആശുപത്രിയിലേക്ക് വിളിക്കുകയും പല്ലിന്റെ എക്‌സ്‌റേ എടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

ഡോക്ടറോട് കാര്യം ചോദിച്ചപ്പോഴാണ് റൂട്ട് കനാല്‍ ചികിത്സയ്ക്കിടെ സൂചി ഒടിഞ്ഞ് വായ്ക്കകത്ത് കുടുങ്ങിയ കാര്യം പറയുന്നത്. മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ ശില്‍പയെ തിരിച്ചയയ്ക്കുകയും ചെയ്തു.

പല്ല് ഫില്‍ ചെയ് കുറച്ചുനാള്‍ പ്രശ്നമില്ലാതെ പോയെങ്കിലും ജൂണ്‍- ജൂലൈ മാസം ആയതോടെ കഠിനായ ചെവിവേദനയും തൊണ്ട വേദനയും യുവതിക്ക് അനുഭവപ്പെടുകയായിരുന്നു. പല്ലുവേദന അസഹനീയമായതോടെ വീണ്ടും ജില്ലാ ആശുപത്രിയിലെത്തിയെങ്കിലും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതനുസരിച്ച് മെഡിക്കല്‍ കോളജിലെത്തിയെങ്കിലും റൂട്ട് കനാല്‍ ചെയ്ത ആശുപത്രിയില്‍ തന്നെ സൂചി മാറ്റണമെന്നു പറഞ്ഞ് അവരും തിരിച്ചയച്ചു.

നെടുമങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും സൂപ്രണ്ട് അവധിയായതിനാല്‍ ചാര്‍ജ് ഓഫിസറാണ് പരാതി സ്വീകരിച്ചത്. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സ്വകാര്യ ആശുപത്രിയെ സമീപിച്ച് സൂചി മാറ്റാന്‍ വലിയ ചെലവുവരുമെന്നതിനാല്‍ കഠിന വേദന സഹിച്ചു കഴിയുകയാണ് ശില്‍പ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT