പ്രതീകാത്മക ചിത്രംബലാത്സംഗത്തിന് ഇരയായി 
Kerala

വിവാഹ വാഗ്ദാനം നല്‍കി സെക്‌സ് എപ്പോഴും കുറ്റകരമല്ല; നിയമം പറയുന്നത് ഇങ്ങനെ

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പ് 375 പ്രകാരം ഒരു സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ബലാത്സംഗമാണ്. .

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ചര്‍ച്ച സജീവമാണ്. ഇതേവിഷയത്തില്‍ കേരള ഹൈക്കോടതിയുടേതുള്‍പ്പെടെയുള്ള മുന്‍വിധികള്‍ ചൂണ്ടിക്കാണിച്ചാണ് ചര്‍ച്ചകള്‍. പരസ്പര സമ്മതത്തോടെയുള്ള ബന്ധം പിന്നീട് വഷളായി എന്നതുകൊണ്ടു മാത്രം അത് ബലാത്സംഗ ആരോപണത്തിനുള്ള അടിസ്ഥാനമല്ലെന്നായിരുന്നു സമാനമായ കേസില്‍ ഹൈക്കോടതിയുടെ നിരീക്ഷണം.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) വകുപ്പ് 375 പ്രകാരം ഒരു സ്ത്രീയുടെ സമ്മതത്തോടെയോ അല്ലാതെയോ ഉള്ള ലൈംഗിക ബന്ധം ബലാത്സംഗമാണ്. ചിലപ്പോള്‍ കോടതികള്‍ക്ക് സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെയും ബലാത്സംഗമായി കണക്കാക്കാം. വ്യാജ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കേസുകളാണിവ.

ഐപിസിയിലെ സെക്ഷന്‍ 375 പ്രകാരം സമ്മതം എന്താണ്?

വാക്കാലുള്ളതോ, ശാരീരിക മുദ്രകളിലൂടെയോ ഉള്ള ആശയ വിനിമയം സമ്മതമായി വിലയിരുത്താം. എന്നാല്‍ ശാരീരികമായി എതിര്‍ത്തില്ലെന്നത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി വ്യാഖാനിക്കാനാകില്ലെന്നും നിയമം പറയുന്നു.

വ്യാജ വിവാഹ വാഗ്ദാനം നല്‍കിയാല്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തെ കോടതി ബലാത്സംഗമായി കാണാം, ലൈംഗിക ബന്ധത്തിനായി വിവാഹ വാഗ്ദാനം നല്‍കുന്നത് ബലാത്സംഗമായി കാണും എന്നര്‍ഥം.

ഐപിസിയിലെ സെക്ഷന്‍ 90 പ്രകാരം തെറ്റായ ധാരണയുടെ അടിസ്ഥാനത്തില്‍ നല്‍കുന്ന സമ്മതം സമ്മതമല്ല. യഥാര്‍ഥ വസ്തുത മറച്ചുവെച്ച് വിവാഹം കഴിക്കാമെന്ന് തെറ്റായ വാഗ്ദാനം ചെയ്യുന്നതും കുറ്റമാണ്. ലൈംഗിക ബന്ധം, സ്വമേധയാ, സമ്മതത്തോടെയാണെങ്കിലും വ്യാജ വിവാഹ വാഗ്ദാനമാണെങ്കില്‍ അത് ബലാത്സംഗമായി കണക്കാക്കും.

വിവാഹ വാഗ്ദാനം എപ്പോഴാണ് ശിക്ഷാര്‍ഹമാകുന്നത്?

പ്രതിക്ക് ആദ്യം മുതല്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശമില്ലായിരുന്നെങ്കില്‍ അത് തെറ്റായ വാഗ്ദാനമാണ്. അതേസമയം പ്രതിക്ക് വാഗ്ദാനം നിറവേറ്റാന്‍ കഴിയാത്തത് പലവിധ കാരണങ്ങള്‍ കൊണ്ടാകാം. വിവാഹ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത കേസുകളില്‍ കോടതികള്‍ വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വീകരിക്കുക.

ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുന്നത് - ഒന്ന് വിവാഹ വാഗ്ദാനം തെറ്റായ വാഗ്ദാനമായിരിക്കണം, ദുരുദ്ദേശ്യത്തോടെയും അല്ലെങ്കില്‍ പറഞ്ഞ സമയത്ത് പൂര്‍ത്തീകരിക്കാന്‍ ഉദ്ദേശ്യമില്ലാത്തതും ആകണം. രണ്ടാമത് തെറ്റായ വാഗ്ദാനമാണെങ്കിലും ആ സമയത്ത് അത് പ്രസക്തമായിരിക്കണം. അല്ലെങ്കില്‍ ലൈംഗിക പ്രവൃത്തിയില്‍ ഏര്‍പ്പെടാനുള്ള സ്ത്രീയുടെ തീരുമാനവുമായി കണക്കാക്കാം.

Sex with the promise of marriage is not always a crime; Indian law says

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരും ഗവര്‍ണറും ധാരണയായി; സിസ തോമസിന് നിയമനം; സജി ഗോപിനാഥ് ഡിജിറ്റല്‍ സര്‍വകലാശാല വിസി

ബന്ധങ്ങള്‍ അധിക വരുമാനം നേടാനുള്ള അവസരം നല്‍കിയേക്കാം; ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

വയോധികയെ വീടിനുള്ളില്‍ കെട്ടിയിട്ട് ഒന്നരപ്പവനും പണവും കവര്‍ന്നു; പ്രതികള്‍ക്കായി അന്വേഷണം

ബോണ്ടി ബീച്ചില്‍ വെടിവെപ്പ് നടത്തിയ സാജിദ് അക്രം ഹൈദരാബാദ് സ്വദേശി; ഓസ്ട്രേലിയയില്‍ എത്തിയത് വിദ്യാര്‍ഥി വിസയില്‍

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

SCROLL FOR NEXT