പ്രതീകാത്മക ചിത്രം 
Kerala

കാറില്‍ വച്ച് ജ്യൂസ് നല്‍കി മയക്കി, പീഡിപ്പിച്ച ശേഷം നഗ്നചിത്രം പകര്‍ത്തി; പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ സിപിഎം നേതാക്കള്‍ അടക്കം 12 പ്രതികള്‍

വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പ്രതികള്‍

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: വീട്ടമ്മയെ പീഡിപ്പിച്ച് നഗ്നചിത്രമെടുത്ത് പ്രചരിപ്പിച്ച കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം 12 പ്രതികള്‍. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ നാസര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് പാര്‍ട്ടി പ്രവര്‍ത്തക പരാതി നല്‍കിയത്.

മെയ്് മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പത്തനംതിട്ടയിലേക്കുള്ള കാര്‍ യാത്രക്കിടെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കി കിടത്തിയ ശേഷം പീഡിപ്പിച്ചു എന്നതാണ് പരാതി. തുടര്‍ന്ന്് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു എന്ന പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയില്‍ തിരുവല്ല പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകയുടെ മൊഴി രേഖപ്പെടുത്തി.

നഗ്നചിത്രം കാണിച്ച് നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. നഗ്നചിത്രം പ്രചരിപ്പിക്കാതിരിക്കാന്‍ രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാന്‍ വിസമ്മതിച്ചതോടെ, നഗ്നചിത്രം പ്രചരിപ്പിച്ചതായി പാര്‍ട്ടി പ്രവര്‍ത്തക ആരോപിക്കുന്നു. വീട്ടമ്മ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്. പരാതി തിരുവല്ല പൊലീസിന് കൈമാറുകയായിരുന്നു. നഗ്നചിത്രം പ്രചരിപ്പിച്ചതിനാണ് മറ്റു പത്തുപേര്‍ക്കെതിരെ കേസെടുത്തത്. ഇവരില്‍ രണ്ട് സിപിഎം കൗണ്‍സിലര്‍മാരും ഉള്‍പ്പെടും. 

മുന്‍പും സമാനമായ കേസ് സജി മോനെതിരെ ഉണ്ടായിട്ടുണ്ട്. പാര്‍ട്ടി അനുഭാവിയായ വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസിലാണ് സജി മോന്‍ പ്രതിയായത്.  ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ഗുരുതര ആരോപണവും സജി മോനെതിരെ ഉയര്‍ന്നിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT