പ്രതീകാത്മക ചിത്രം 
Kerala

ജോലി കഴിഞ്ഞ് മടങ്ങിയ നേഴ്സിന് നേരെ ലൈം​ഗികാതിക്രമം; സ്കൂട്ടറിന് പിന്നാലെയെത്തി കടന്നുപിടിച്ചു

ബൈക്കിൽ എത്തിയ അക്രമി റോഡിൽ വച്ച് യുവതിയെ കടന്നു പിടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: രാത്രിയിൽ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോയ നഴ്സിനു നേരെ ലൈം​ഗികാതിക്രമം. ബൈക്കിൽ എത്തിയ അക്രമി റോഡിൽ വച്ച് യുവതിയെ കടന്നു പിടിക്കുകയായിരുന്നു. സംഭവശേഷം കടന്നു കളഞ്ഞ അക്രമിക്കുവേണ്ടി തിരച്ചിൽ ഊർജ്ജിതമാക്കി. 

വ്യാഴാഴ്ച രാത്രി 8.30 ന് തൊടുപുഴ വണ്ണപ്പുറത്തു വച്ചാണ് സംഭവമുണ്ടായത്. സ്വകാര്യ ആശുപത്രിയിലെ നഴ്സായ യുവതി ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്നു.  വണ്ണപ്പുറം ടൗണിൽനിന്നു വീട്ടിലേക്കുള്ള ചെറിയ വഴി തിരിയാൻ സ്കൂട്ടറിന്റെ വേഗം കുറച്ചപ്പോൾ പിന്നിൽ നിന്നു ബൈക്കിലെത്തി കടന്നു പിടിച്ചു. 

ഭയന്നുപോയ യുവതി സ്കൂട്ടർ നിർത്തി ശബ്ദമുണ്ടാക്കി. ഇതോടെ അക്രമി ബൈക്ക് തിരിച്ചു വേഗത്തിലോടിച്ചു കടന്നു കളഞ്ഞു. യുവതിയുടെ പരാതിയിൽ കാളിയാർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു പ്രതിയെ കണ്ടെത്താനും പൊലീസ് ശ്രമം തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മധ്യകേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 06| ശ്രദ്ധക്കുറവ് ഒഴിവാക്കുക, വിവാഹ ആലോചനയിൽ തീരുമാനം ഉണ്ടാകാം

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം