കണ്ണൂര്‍: തോട്ടട പോളിടെക്‌നിക്കില്‍ വോട്ടു ചോദിച്ചെത്തിയ യുഡിഎഫ് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ത്ഥി ടി ഒ മോഹനനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു. പ്രിന്‍സിപ്പലിന്റെ അനുമതിയോടെ ക്‌ളാസ് മുറിയില്‍ കയറി ടിഒ മോഹനനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് വന്‍ എതിര്‍പ്പാണ് നേരിടേണ്ടി വന്നത്. വയനാട് ഫണ്ട് മുക്കിയ കോണ്‍ഗ്രസിന് വോട്ടില്ലെന്ന പോസ്റ്റര്‍ ഉയര്‍ത്തി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഇതിനിടെ മോഹനന്റെ കൂടെയുണ്ടായിരുന്നവരും എസ്.എഫ്.ഐ പ്രവര്‍ത്തകരും ഉന്തുംതള്ളുമുണ്ടായി. ഇതിനിടെ സ്ഥാനാര്‍ത്ഥിയെ കൂക്കിവിളിച്ചു.
അത്രയ്ക്ക് ധൈര്യമുണ്ടെങ്കില്‍ നീ സ്ഥാനാര്‍ഥിയെ അടിക്കെടായെന്ന് പറഞ്ഞു യുഡിഎഫ് പ്രവര്‍ത്തകരും മുന്നോട്ടു വന്നതോടെ സംഘര്‍ഷം കനത്തു. വോട്ടു ചോദിക്കാനെത്തിയപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ: ടിഒ മോഹനനെ കണ്ണൂര്‍ തോട്ടട പോളിടെക്‌നിക്കില്‍ വച്ച് കൈയേറ്റം ചെയ്യാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് ബഹളത്തിനിടയാക്കിയത്.
കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടിഒ മോഹനനെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ ചിലര്‍ തടയുകയായിരുന്നു. തോട്ടട ഗവ. പോളിടെക്‌നിക്കില്‍ ബുധനാഴ്ച 12 മണിയോടെയായിരുന്നു സംഭവം. പര്യടനം അലങ്കോലമാക്കാന്‍ ശ്രമിച്ചവര്‍ക്ക് എതിരെ പരാതി നല്‍കുമെന്ന് യു ഡി എഫ് നേതാക്കള്‍ പാഞ്ഞു. സംഭവത്തില്‍ ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ് പ്രതിഷേധിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates