SFI Protest Screen grab
Kerala

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ മാര്‍ച്ച്; സംഘര്‍ഷം, ജലപീരങ്കി പ്രയോഗിച്ചു

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലേക്ക് ഓടിയെത്തി.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വലയം ഭേദിച്ച് പ്രവര്‍ത്തകര്‍ ഓഫീസിനു മുന്നിലേക്ക് ഓടിയെത്തി.

ബാരിക്കേഡ് വച്ചതിനു 500 മീറ്റര്‍ അകലെയായിരുന്നു രാഹുലിന്റെ ഓഫീസ്. അടച്ചിട്ട ഗേറ്റിനു മുന്നില്‍നിന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. ജീവനക്കാര്‍ സംഭവസമയത്ത് ഓഫീസിലുണ്ടായിരുന്നു. ദുരനുഭവമുണ്ടായെന്ന യുവനടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിനൊപ്പം പല കോണില്‍നിന്നും സമാന ആരോപണങ്ങളുയര്‍ന്നതോടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

കടുത്ത എതിര്‍പ്പുയര്‍ന്നതോടെ എഐസിസി നേതൃത്വം രാഹുലിന്റെ രാജി ആവശ്യപ്പെടുകയായിരുന്നു. പാലക്കാട് എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ പാര്‍ട്ടിക്ക് അകത്തും പുറത്തും സമ്മര്‍ദമുണ്ടെങ്കിലും തല്‍ക്കാലം തുടരും.

Clashes erupt during SFI March: Rahul Mamkootathil faces protests and calls for resignation amidst controversy. SFI activists marched in Palakkad, leading to clashes with police. The MLA's position remains uncertain despite pressure to resign.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT