ഷാനിമോൾ ഉസ്മാൻ/ഫയല്‍ ചിത്രം 
Kerala

എംഎൽഎ ഹോസ്റ്റലിൽ കാൽവഴുതി വീണു, ഷാനിമോൾ ഉസ്മാന്റെ കാലിന് പൊട്ടൽ

ബുധനാഴ്ച രാവിലെ എട്ടരയോടെ നിയമസഭാ സമ്മേളനത്തിന് പേകാൻ തയാറെടുക്കവെയായിരുന്നു അപകടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; എംഎൽഎ ഹോസ്റ്റലിലെ മുറിയിൽ കാൽ വഴുതി വീണ് എംഎൽഎ ഷാനിമോൾ ഉസ്മാന് പരുക്ക്. ബുധനാഴ്ച രാവിലെ എട്ടരയോടെ നിയമസഭാ സമ്മേളനത്തിന് പേകാൻ തയാറെടുക്കവെയായിരുന്നു അപകടം. ഇടതുകാലിന്റെ ചെറുവിരലിൽ നേരിയ പൊട്ടലുണ്ട്. ഇതേത്തുടർന്ന് പ്ലാസ്റ്ററിട്ടു. ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദേശിച്ചു. 

എംഎൽഎ ഹോസ്റ്റൽ വളപ്പിലെ ചന്ദ്രഗിരി ബ്ലോക്കിലാണ് ഷാനി മോൾ  ഉസ്മാന്റെ മുറി. ഇടതു കാൽ തെന്നിയെങ്കിലും എംഎൽഎ വീണില്ല. നല്ല വേദനയായതിനാലാണ് പേരൂർക്കട ഗവ. ആശുപത്രിയിലെത്തിച്ചത്. പരിശോധനയിലാണ് എല്ലിന് ചെറിയ പൊട്ടൽ കണ്ടെത്തിയത്. 

സബ്മിഷനിടെ രണ്ട് വാർഡന്മാരുടെ സഹായത്തോടെയാണ് ഷാനിമോൾ നിയമസഭയിലെ ഇരിപ്പിടത്തിലെത്തിയത്. ചർച്ചയിൽ സംസാരിക്കാനുള്ളതു കൊണ്ടാണ് വേദന കടിച്ചമർത്തിയും എത്തിയതെന്ന് ഷാനിമോൾ പറഞ്ഞു. ഇന്നും സഭയിലെത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രിയദർശിനി പദ്ധതി തെരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പൂർത്തീകരണം'; ഹൈക്കോടതി

റൊണാൾഡോ ഭക്ഷണം കഴിക്കുന്നത് ആറ് നേരം; ഫിറ്റായിരിക്കാൻ ഭക്ഷണക്രമത്തിൽ മാറ്റം

ICSIL: നഴ്സിംഗ് ഓഫീസർ നിയമനം നേടാം,ശമ്പളം 70000 രൂപയ്ക്ക് മുകളിൽ

2019ലെ വീഴ്ച 2025ലും ബോര്‍ഡിന് സംഭവിച്ചു; ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിർണായക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya Plus KN 628 lottery result

SCROLL FOR NEXT