Shashi Tharoor ഫയൽ
Kerala

തരൂർ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി; അ​ഗ്നിരക്ഷാ സേനയെത്തി രക്ഷപ്പെടുത്തി

പിഎംജിയിലെ 'പ്രശാന്ത്’ എന്ന ഹോട്ടലിലെ ആറാംനിലയിലെ ലിഫ്റ്റിലാണ് തരൂർ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

തിരുവനന്തപുരം: ശശി തരൂർ എംപി തിരുവനന്തപുരത്ത് സ്വകാര്യ ഹോട്ടലിലെ ലിഫ്റ്റിൽ കുടുങ്ങി. പിഎംജിയിലെ 'പ്രശാന്ത്’ എന്ന ഹോട്ടലിലെ ആറാംനിലയിലെ ലിഫ്റ്റിലാണ് തരൂർ കുടുങ്ങിയത്. ഹോട്ടലിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു തരൂർ.

തരൂർ ലിഫ്റ്റിൽ കുടുങ്ങിയ വിവരം അറിഞ്ഞതോടെ, ഫയർഫോഴ്സ് സ്ഥലത്തെത്തി. പതിനഞ്ചുമിനിറ്റോളം കുടുങ്ങിക്കിടന്ന തരൂരിനെയും സംഘത്തെയും പിന്നീട് ലിഫ്റ്റിന്റെ വാതിൽ അകത്തി പുറത്തിറക്കി. അധികഭാരത്തെ തുടർന്നാണ് ലിഫ്റ്റ് നിന്നു പോയതെന്നാണ് വിവരം.

എല്ലാവരും ഓക്കേ ആണെന്നും ആർക്കും ഒന്നും സംഭവിച്ചില്ലെന്നും പുറത്തെത്തിയ ശേഷം തരൂർ പറഞ്ഞു. ഹോട്ടൽ ജീവനക്കാർക്ക് ഒന്നും ചെയ്യാൻ കഴിയാതിരുന്നതോടെയാണ് ഫയർഫോഴ്സിനെ വിളിച്ചത്. രക്ഷാപ്രവർത്തനം നടത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് തരൂർ നന്ദി പറഞ്ഞു.

Shashi Tharoor gets stuck in a hotel lift

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്നും ഇരുട്ട് തുടരും; വൈദ്യുതി നിയന്ത്രണം തുടർച്ചയായ അഞ്ചാം ദിനം

2016ൽ ധോനിയും കുറിച്ചു... സ്പെയിൻ vs അർജന്റീന!

ഇന്നും ഇരുട്ട് തന്നെ, ടാറ്റ നിക്ഷേപത്തിൽ മുഖ്യമന്ത്രി, ആശുപത്രി ജീവനക്കാർക്ക് നിർബന്ധിത പരിശീലനം, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ലങ്കയിൽ അറസ്റ്റിൽ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍... ; ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനത്തിന് ഉത്തരവിട്ട് ആരോഗ്യവകുപ്പ്

ലങ്ക പ്രീമിയർ ലീഗിൽ ഒത്തുകളി വിവാദം: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീലങ്കയിൽ അറസ്റ്റിൽ