ഷീല കുര്യന്‍_ മധു ബാബു 
Kerala

'അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍, മോശം വാക്കുകള്‍ ഉപയോഗിച്ചു'; മധു ബാബുവിനെതിരെ നിര്‍മാതാവ് കോടതിയില്‍

ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കസ്റ്റഡി മര്‍ദനവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ നേരിടുന്ന ആലപ്പുഴ മുന്‍ ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമ നിര്‍മാതാവ് ഷീല കുര്യന്‍ ഹൈക്കോടതിയില്‍. മധു ബാബു മോശമായി പെരുമാറുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു എന്നു കാണിച്ചാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന പൊലീസ് മേധാവിയടക്കമുള്ളവരോടു വിശദീകരണം തേടി. മധു ബാബുവിനും ഹൈക്കോടതി നോട്ടിസ് അയച്ചു. ഒരുമാസത്തിനകം മറുപടി സമര്‍പ്പിക്കണം. നവംബര്‍ 13നു കേസ് വീണ്ടും പരിഗണിക്കും.

2021ല്‍ തന്റെ പക്കല്‍ നിന്ന് ആലപ്പുഴ സ്വദേശി 15 ലക്ഷം രൂപ കടമായി വാങ്ങുകയും പല തവണ ആവശ്യപ്പെട്ടിട്ടും ഇത് തിരികെ തന്നില്ലെന്നുമുള്ള ഷീല കുര്യന്റെ പരാതിയാണ് കേസിനാസ്പദം. തുടര്‍ച്ചയായി ആലപ്പുഴ സ്വദേശിയെ ബന്ധപ്പെട്ടെങ്കിലും ഇയാള്‍ പണം നല്‍കിയില്ല. തുടര്‍ന്ന് ആലപ്പുഴ സ്വദേശിയുടെ ഭാര്യ തന്നെ ഫോണില്‍ വിളിച്ച് മോശമായി പെരുമാറിയെന്നും പിറ്റേന്ന് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതായും ഷീല പറയുന്നു. തുടര്‍ന്ന് രണ്ടാഴ്ചയ്ക്ക് ശേഷം ഡിവൈഎസ്പി വിളിപ്പിച്ചു. ആലപ്പുഴ സ്വദേശിയും ഹാജരായിരുന്നു.

പരാതി കേള്‍ക്കുന്നതിനു പകരം മോശം വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്യുകയും അശ്ലീലമായ രീതിയില്‍ ആംഗ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്നാണ് ഷീലയുടെ പരാതി. തുടര്‍ന്ന് മധു ബാബുവിനെതിരെ െേകസടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം ഒടുവില്‍ മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് ഷീല ഹൈക്കോടതിയെ സമീപിച്ചത്.

എസ്എഫ്ഐ നേതാവ് ജയകൃഷ്ണനെ കസ്റ്റഡിയില്‍ വച്ച് മര്‍ദിച്ചുവെന്ന ആരോപണം നേരിടുന്ന മധു ബാബുവിനെ അടുത്തിടെ ജില്ലാ സ്പെഷല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ വിവിധ ജില്ലകളില്‍ നിന്നും മധുവിനെതിരെ സമാന രീതിയില്‍ കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Sheela Kurian files petition in High Court against former Alappuzha DYSP Madhu Babu

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT