shigella 
Kerala

വയനാട്ടില്‍ വീണ്ടും ഷിഗെല്ല; എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥി ചികിത്സയില്‍, നാല് പേര്‍ക്ക് രോഗലക്ഷണം

കൊച്ചിയില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. എന്‍ജീനിയറിങ് കോളജ് വിദ്യാര്‍ഥിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ദിവസങ്ങള്‍ക്ക് മുമ്പ് മാനന്തവാടി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിയുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇതേ കോളജിലെ നാലു വിദ്യാര്‍ഥികളും രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്.

കോളജ് ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയവരില്‍ ഒരാള്‍ കോളജ് ഹോസ്റ്റലിലും മറ്റു മൂന്നുപേര്‍ പുറമേയും താമസിക്കുന്നവരാണ്. ഷിഗെല്ല സ്ഥിരീകരിച്ചതോടെ തവിഞ്ഞാല്‍ ഗ്രാമപ്പഞ്ചായത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.

കൊച്ചിയില്‍ കഴിഞ്ഞ ദിവസം മൂന്നുപേര്‍ക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചിരുന്നു. കൊച്ചിയിലെ റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം ഇവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധിപ്പേര്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടിയിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനകളിലാണ് രോഗകാരണം ഷിഗെല്ല ബാക്ടീരിയ ആണെന്ന് കണ്ടെത്തിയത്.

Shigella again in Wayanad; Engineering college student under treatment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ കാണാനില്ല; മെറ്റയ്ക്കും ഐടി മന്ത്രാലയത്തിനും കത്തയച്ച് മുഖ്യമന്ത്രിയുടെ ഓഫിസ്

പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചില്ല; എസ്‌ഐ ഉള്‍പ്പെടെ 4 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

രണ്ട് ഭാര്യമാരുണ്ടെങ്കില്‍ കുടുംബ പെന്‍ഷന്‍ ഇരുവര്‍ക്കും തുല്യമായി നല്‍കണം; ഉത്തരവുമായി ഹൈക്കോടതി

'മമിതയും നസ്‌ലിനുമൊക്കെ വലിയ പ്രൊജക്ടുകളുടെ ഭാ​ഗമാകുന്നതിൽ സന്തോഷം; അത് ഭയങ്കര അടിപൊളിയാണ്'

നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് തലയില്‍ ചൂടി; യുവാക്കള്‍ക്കെതിരെ കേസ്