ദാമോദരന്‍ 
Kerala

നെല്ല് ഉണക്കുന്നതിനിടെ ഫാനില്‍ നിന്ന് ഷോക്കേറ്റു; പാലക്കാട് കര്‍ഷകന്‍ മരിച്ചു

തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെയാണ് അപകടം

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മാത്തൂരില്‍ നെല്ല് ഉണക്കുന്നതിനിടെ കര്‍ഷകന്‍ ഷോക്കേറ്റ് മരിച്ചു. മാത്തൂര്‍ പ്ലാക്കല്‍ സ്വദേശി ദാമോദരനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ വീടിന് മുന്നില്‍ ഫാന്‍ ഉപയോഗിച്ച് നെല്ല് ഉണക്കുന്നതിനിടെയാണ് അപകടം.

രണ്ട് ദിവസം മുമ്പാണ് ദാമോദരന്റെ കൃഷിഭൂമിയില്‍ കൊയ്ത്ത് കഴിഞ്ഞത്. സപ്ലൈക്കോ നെല്ല് സംഭരണം തുടങ്ങുന്നതിന് മുമ്പായി നെല്ല് ഉണക്കിവയ്ക്കാന്‍ അടുത്തുള്ള കടയില്‍നിന്ന് ദാമോദരന്‍ ഫാന്‍ വാടകയ്‌ക്കെടുത്തിരുന്നു. ഫാനിന് ചെറിയ ഷോക്കുണ്ടെന്ന് കടക്കാരന്‍ പറഞ്ഞപ്പോള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചോളാമെന്ന് പറഞ്ഞാണ് ദാമോദരന്‍ ഫാന്‍ കൊണ്ടുപോയതെന്നാണ് വിവരം. എന്നാല്‍ വീട്ടിലെത്തി പതിര് മാറ്റി നെല്ല് ഉണക്കുന്നതിനിടിയില്‍ ദാമോദരന് ഷോക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കി മൃതദേഹം മാത്തൂരിലെ വീട്ടിലേക്ക് കൊണ്ടുപോകും.

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രമേശ്വരം കഫേ സ്ഫോടനത്തിന്റെ 'മാസ്റ്റർ മൈൻഡ്'; ബം​ഗളൂരു സ്വദേശിയായ 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ; 23 പേരെ ഭീകരരായി പ്രഖ്യാപിച്ച് കേന്ദ്രം

'എംബാപ്പെയെ ചവിട്ടി വീഴ്ത്തിയാൽ അടിച്ച് കണ്ണ് പൊട്ടിക്കും'... തമ്മിൽത്തല്ലി ഫ്രാൻസ്- പരാ​ഗ്വെ താരങ്ങൾ

'ഡോക്ടറാകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല; കഷ്ടപ്പെട്ട് പഠിച്ചാണ് പാസായത്'

'രാവിലെ മുതല്‍ രാത്രി വരെയുള്ള ജോലി'; മന്ത്രി കെ മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ 2 പേര്‍ രാജിവെച്ചു

ഫ്രാൻസ് ക്വാർട്ടറിൽ, പ്രധാനമന്ത്രിക്ക് വധ ഭീഷണി, ബം​ഗളൂരു 'ടെക്കി' ഉൾപ്പെടെ 6 ഇന്ത്യക്കാർ ഭീകരർ... ഇന്നത്തെ 5 പ്രധാന വാർത്തകൾ