പ്രതീകാത്മക ചിത്രം 
Kerala

തിരുവനന്തപുരത്ത് എസ്‌ഐക്ക് മര്‍ദനം; സിപിഓയും സഹോദരനുമടക്കം മൂന്ന് പേര്‍ പിടിയില്‍

ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനുമെതിരെ കേസെടുത്തു.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് എസ്‌ഐയെ പൊലീസുകാരനും നാട്ടുകാരും സംഘം ചേര്‍ന്ന് മര്‍ദിച്ചു. നഗരൂരില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. നഗരൂര്‍ എസ് ഐ അന്‍സറിനെയാണ് പള്ളിക്കല്‍ സ്റ്റേഷനിലെ സിപിഓ ചന്ദുവും സഹോദരനും ചില നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ചത്.

നഗരൂരില്‍ ക്ഷേത്രം ഉത്സവവുമായി ബന്ധപ്പെട്ട ഗാനമേളക്കിടെ മദ്യപിച്ചു ബഹളം ഉണ്ടാക്കിയ ചന്ദു അടക്കം ഉള്ളവരെ പൊലീസ് പിടിച്ചു മാറ്റിയിരുന്നു. ഗാനമേള കഴിഞ്ഞ ശേഷം ചന്ദുവും സഹോദരനും നാട്ടുകാരും ചേര്‍ന്ന് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

എസ് ഐ അന്‍സറിനെ ഓടയിലേക്ക് തള്ളിയിട്ടു. ഇദ്ദേഹത്തിന് പരിക്കേറ്റിട്ടുണ്ട്. സംഭവസ്ഥലത്തു നിന്ന് തന്നെ ചന്ദുവും സഹോദരനും അടക്കം 3 പേരെ പൊലീസ് കസ്റ്റടിയിലെടുത്തു. ഇവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും മര്‍ദിച്ചതിനുമെതിരെ കേസെടുത്തു.

SI beaten up in Thiruvananthapuram; Three people including CPO and brother arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോട്ടയത്ത് കമിതാക്കള്‍ ഹോട്ടല്‍ മുറിയില്‍ തുങ്ങിമരിച്ച നിലയില്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, മരണത്തില്‍ വിശദമായ അന്വേഷണത്തിന് ബംഗളൂരു പൊലീസ്

എന്താണ് 'ആറുപടൈ വീട്'? അറിയാം, തമിഴ്നാട്ടിലെ പ്രധാന മുരുകൻ ക്ഷേത്രങ്ങളെക്കുറിച്ച്

സാമ്പത്തികമായി മികച്ച ദിവസം; സംസാരത്തിൽ വ്യക്തതയും ആകർഷണവും പ്രകടമാകും

പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; ബന്ധുവായ 46കാരന് 100 വര്‍ഷം തടവ്; 10 ലക്ഷം രൂപ പിഴ

SCROLL FOR NEXT