പ്രതീകാത്മകം ഫയൽ
Kerala

'പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്...!'- ലീവ് കിട്ടാത്തതിന് പരിഹാസം; എസ്ഐയെ സ്ഥലം മാറ്റി

എലത്തൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോ​ഗസ്ഥനെതിരെയാണ് നടപടി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ലീവ് നൽകാത്തതിൽ പ്രതിഷേധിച്ച് പരിഹാസ രൂപത്തിൽ നാടക ​ഗാനം ഔദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിൽ ഇട്ട എസ്ഐയ്ക്ക് സ്ഥലം മാറ്റം. കോഴിക്കോട് എലത്തൂർ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറെയാണ് ഫറോക്ക് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയത്.

കെപിഎസിയുടെ നാടക ​ഗാനമായ പാമ്പുകൾക്ക് മാളമുണ്ട്, പറവകൾക്കാകാശമുണ്ട്... എന്ന പാട്ടാണ് ലീ​വ് നൽകാത്തതിനെ തുടർന്നു ഉദ്യോ​ഗസ്ഥൻ ഔദ്യോ​ഗിക വാട്സ്ആപ്പ് ​ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തത്. ഫെബ്രുവരി 25നാണ് നാടക ​ഗാനം പോസ്റ്റ് ചെയ്തത്. പിന്നാലെ സ്റ്റേഷനിലെ സംഭവങ്ങളുമായി ഇതിന് ബന്ധമില്ലെന്ന വോയ്സ് മെസേജും ഉദ്യോ​ഗസ്ഥൻ ​ഗ്രൂപ്പിലിട്ടു.

എലത്തൂർ ഓഫീഷ്യൽസ് എന്നായിരുന്നു വാട്സ്ആപ്പ് ​ഗ്രൂപ്പിന്റെ പേര്. എന്നാൽ എസ്ഐ ഈ ​ഗ്രൂപ്പിന്റെ പേര് എലത്തൂർ ടീംസ് എന്നാക്കി. ഇതിനെതിരെയും ഉദ്യോ​ഗസ്ഥനെതിരെ നടപടിയെടുത്തിട്ടുണ്ട്.

​വാട്സ്ആപ്പ് ​ഗ്രൂപ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥന്റെ പെരുമാറ്റത്തെക്കുറിച്ച് ടൗൺ എസിപി അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്നാണ് എസ്ഐയെ സ്ഥലം മാറ്റിയത്. എസ്ഐയ്ക്ക് മതിയായ അവധി നൽകിയില്ലെന്ന ആരോപണം മേലുദ്യോ​ഗസ്ഥർ തള്ളി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സിപിഎമ്മിനൊപ്പം നില്‍ക്കുമ്പോള്‍ മാത്രം ജമാഅത്തെ ഇസ്ലാമി മതേതരമാകുന്നു'

ജൂനിയര്‍ ഹോക്കി ലോകകപ്പ്; ഇന്ത്യന്‍ സ്വപ്‌നം പൊലിഞ്ഞു

പണം ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയില്ല, പിതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച് ഒളിവില്‍ പോയ മകന്‍ മരിച്ച നിലയില്‍

ഗോവ നൈറ്റ് ക്ലബിലുണ്ടായ തീപിടിത്തത്തില്‍ നാലുപേര്‍ അറസ്റ്റില്‍

കൊല്ലത്ത് അരും കൊല; മുത്തശ്ശിയെ ചെറുമകന്‍ കഴുത്തറുത്ത് കൊന്നു

SCROLL FOR NEXT