ജിസ്മിന സുലൈമാന്‍, പി.കെ. ജിബിന്‍ സുലൈമാന്‍ 
Kerala

മലപ്പുറത്ത് ദേശീയപാതയില്‍ അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

മലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രീകെജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജില്‍ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിയാണ് ജിബിന്‍.

Siblings meet a tragic end in an accident on the National Highway in Malappuram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വരുന്നു അര്‍ണബ് ചുഴലിക്കാറ്റ്; ഇന്ന് 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാലിടത്ത് യെല്ലോ; മഴ കനക്കും

സന്ദീപ് വാര്യറുടെ കാര്‍ അപകടത്തില്‍പ്പെട്ടു; ആര്‍ക്കും പരിക്കില്ല

ഔഷധിയില്‍ അനധികൃത സൗന്ദര്യ ചികിത്സ നടത്തി ശോഭന ജോര്‍ജ്; ഉപയോഗിച്ചത് ഡീലക്‌സ് എസി മുറി; അന്വേഷണ റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി

വിജയം തുടരാന്‍ ഇന്ത്യ; കിഷന് പകരം വൈഭവ്?, സഞ്ജു ഓപ്പണ്‍ ചെയ്യുമോ?

തുലാമഴ തകര്‍ത്തുപെയ്തു; കൊച്ചി മിന്നി!, രാത്രിയില്‍ രേഖപ്പെടുത്തിയത് 1271 മിന്നലുകള്‍