Six new forest stations are being established in kerala 
Kerala

മനുഷ്യ-വന്യജീവി സംഘര്‍ഷം: സംസ്ഥാനത്ത് ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നു

കാസര്‍കോട് ജില്ലയിലെ ആദ്യ ഫോറസ്റ്റ് സ്റ്റേഷന്‍ ബന്തടുക്കയില്‍

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ കൂടി സ്ഥാപിക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വനം - വന്യജീവി വകുപ്പില്‍ ആറ് പുതിയ ഫോറസ്റ്റ് സ്റ്റേഷനുകള്‍ രൂപീകരിക്കാന്‍ തീരുമാനമായത്. വനം വന്യജീവി വകുപ്പുമന്ത്രി എകെ. ശശീന്ദ്രന്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കല്ലാര്‍, ആനക്കുളം, മലമ്പുഴ, ആനക്കാംപൊയില്‍, കൊട്ടിയൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലാണ് പുതിയ സ്റ്റേഷന്‍ രൂപീകരിക്കുക. കാസര്‍കോട് ജില്ലയില്‍ ആദ്യത്തെ ഫോറസ്റ്റ് സ്റ്റേഷനാണ് ബന്തടുക്കയില്‍ രൂപീകരിക്കുന്നത്. വനം വന്യജീവി സംരക്ഷണം കൂടുതല്‍ കാര്യക്ഷമവും സുഗമവും ആക്കുന്നതിനും മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുമാണ് പുതിയ സ്റ്റേഷനുകള്‍ രൂപീകരിക്കുന്നത്.

Six new forest stations are being established in kerala.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT