പ്രതീകാത്മക ചിത്രം 
Kerala

ആറ് ട്രെയിനുകൾ കൂടി ഓട്ടം നിർത്തുന്നു

നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ‌ എന്നി ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: തിരക്ക് കുറയ്ക്കാന്‍ തുടങ്ങിയ ആറ് പ്രത്യേക ട്രെയിനുകളുടെ സർവീസ് അവസാനിപ്പിക്കുന്നുവെന്ന് റെയിൽവെ. കേരളത്തിലൂടെ ഓടുന്ന നാല് പ്രതിവാര ട്രെയിനുകൾ ഇതില്‍ ഉള്‍പ്പെടുന്നു. നടത്തിപ്പ്-സുരക്ഷ പ്രശ്‌നങ്ങൾ‌ എന്നി ചൂണ്ടിക്കാട്ടിയാണ് സർവീസ് അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.

ശനിയാഴ്ചകളില്‍ ഓടുന്ന മംഗളൂരു-കോയമ്പത്തൂര്‍-മംഗളൂരു പ്രതിവാര ട്രെയിൻ (06041/06042) ജൂണ്‍ എട്ടു മുതല്‍ 29 വരെയുള്ള സര്‍വീസാണ് നിര്‍ത്തിയത്. മേയ് 25, ജൂണ്‍ ഒന്ന് സര്‍വീസുകള്‍ നിലനിര്‍ത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മംഗളൂരു-കോട്ടയം-മംഗളുരു റൂട്ടിലെ പ്രത്യേക ട്രെയിൻ (06075/06076) റെയില്‍വെ നേരത്തേ റദ്ദാക്കിയിരുന്നു. ഒരു സര്‍വീസ് നടത്തിയ വണ്ടിയാണ് പൊടുന്നനെ നിര്‍ത്തിയത്. ഏപ്രില്‍ 20 മുതല്‍ ജൂണ്‍ ഒന്നുവരെയായിരുന്നു (ശനിയാഴ്ചകളില്‍) ട്രെയിൻ പ്രഖ്യാപിച്ചത്. ഏപ്രില്‍ 20-ന് ഓടിക്കുകയും ചെയ്തു. അതേസമയം ജോലിഭാരം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ജൂണ്‍ ഒന്നു മുതല്‍ ദക്ഷിണ റെയില്‍വെയിലെ ലോക്കോപൈലറ്റുമാര്‍ സമരം പ്രഖ്യാപിച്ചിരിക്കുകയാണ്.

റദ്ദാക്കിയ ട്രെയിനുകൾ

  • മംഗളൂരു-കോയമ്പത്തൂര്‍ എക്‌പ്രസ്‌ (ശനി)-06041- (ജൂണ്‍ എട്ടുമുതല്‍ 29 വരെ).

  • കോയമ്പത്തൂര്‍-മംഗളൂരു എക്‌പ്രസ്‌ (ശനി)-06042- (ജൂണ്‍ എട്ട്- 29).

  • കൊച്ചുവേളി-നിസാമുദ്ദീന്‍ എക്‌പ്രസ്‌ (വെള്ളി)-06071- (ജൂണ്‍ ഏഴ്-28).

  • നിസാമുദ്ദീന്‍-കൊച്ചുവേളി എക്‌പ്രസ്‌ (തിങ്കള്‍)-06072- (ജൂണ്‍ 10-ജൂലായ് ഒന്ന്).

  • ചെന്നൈ-വേളാങ്കണ്ണി (വെള്ളി, ഞായര്‍)-06037 (ജൂണ്‍ 21-30).

  • വേളാങ്കണ്ണി-ചെന്നൈ (ശനി, തിങ്കള്‍) 06038 (ജൂണ്‍ 22-ജൂലായ് ഒന്ന്).

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala CM Selection Live: കെസി വേണു​ഗോപാൽ മുഖ്യമന്ത്രി? പറവൂർ ഒഴിയാമെന്ന് സതീശൻ!

​ഗുസ്തി ​ഗോദയിലേക്കുള്ള തിരിച്ചു വരവ്; വിനേഷ് ഫോ​ഗട്ടിന്റെ നീക്കത്തിന് വീണ്ടും പൂട്ടിട്ട് ​ഫെഡറേഷൻ; വിലക്ക്

ഒരിക്കൽ വാങ്ങിയാൽ വർഷങ്ങളോളം ഉപയോഗിക്കാം

മരുന്നു വേണ്ട, നന്നായി ഉറങ്ങാൻ ഭക്ഷണശീലത്തിൽ ഈ മാറ്റം പരീക്ഷിക്കാം

വിജയ് ദേവരകൊണ്ടയുടെ പിറന്നാൾ സമ്മാനം; 'റൗഡി ജനാർദ്ദന'യുടെ സ്പെഷ്യൽ പോസ്റ്റർ

SCROLL FOR NEXT