ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു 
Kerala

ആറ് വയസുകാരനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു; വിവരം പൊലീസില്‍ വിളിച്ചറിയിച്ചു

മകന്‍ നന്ദ ഹര്‍ഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കാക്കൂരില്‍ ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി. കാക്കൂര്‍ പുന്നശ്ശേരിയിലാണ് ദാരുണമായ കൊലപാതകം നടന്നത്. മകന്‍ നന്ദ ഹര്‍ഷനെ കൊല്ലപ്പെടുത്തിയ വിവരം അമ്മ അനു തന്നെയാണ് പൊലീസിനെ വിളിച്ച് അറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു

ശനിയാഴ്ച രാവിലെ ഭര്‍ത്താവ് ബിജീഷ് ജോലിക്ക് പോയ ശേഷമാണ് സംഭവം. കാക്കൂര്‍ സരസ്വതി വിദ്യാമന്ദിറിലെ യുകെജി വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട നന്ദ ഹര്‍ഷിന്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകും. അനുവിനെ കാക്കൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കെഎസ്എഫ്ഇ ജീവനക്കാരിയായ അനു, മാനസിക പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

Six-year-old boy strangled to death by mother in Kozhikode

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍പിജി അളവ് കുറയ്ക്കും, വിലയിലും മാറ്റത്തിന് സാധ്യത; പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു |Bhagyathara BT 46 lottery result

നിംഹാൻസിൽ സർട്ടിഫിക്കറ്റ്, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾക്ക് മാർച്ച് 31 വരെ അപേക്ഷിക്കാം

ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ലക്ഷത്തില്‍ താഴെ; ഇന്ന് രണ്ടുതവണയായി ഇടിഞ്ഞത് 7560 രൂപ

പശ്ചിമേഷ്യയിലെ സ്ഥിതി ആശങ്കാജനകം, നേരിടുന്നത് അപ്രതീക്ഷിത വെല്ലുവിളി; രാജ്യത്ത് 53 ലക്ഷം മെട്രിക് ടണ്‍ ഇന്ധന കരുതല്‍ ശേഖരമുണ്ടെന്ന് പ്രധാനമന്ത്രി

SCROLL FOR NEXT