ചിത്രം: ഫേസ്ബുക്ക് 
Kerala

'ഞങ്ങൾക്കും മരണ ഭയമില്ല, ദൈവ നിശ്ചയം തടയാൻ സാധിക്കില്ലല്ലോ': തിരുവഞ്ചൂരിന്റെ മകൻ 

അച്ഛൻ ഇനിയും സത്യസന്ധമായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും അർജുൻ കുറിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎക്കെതിരായ വധഭീഷണിയിൽ പ്രതികരിച്ച് മകൻ അർജുൻ രാധാകൃഷ്ണൻ. കത്തിന്റെ ഉള്ളടക്കം കേട്ടപ്പോൾ തന്നെ ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കുമെന്ന് തോന്നിയെന്ന് ഫേസ്ബുക്കിൽ അർജുൻ പറഞ്ഞു. 

"ഇത്തരം ഭീഷണി കത്തുകൾ ടി പി ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ", അർജുൻ കുറിച്ചു. അച്ഛൻ ഇനിയും സത്യസന്ധമായ നിലപാട് സ്വീകരിച്ചുതന്നെ മുന്നോട്ടുപോകുമെന്ന് ഉറപ്പുണ്ടെന്നും അതിന് കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അർജുൻ കൂട്ടിച്ചേർത്തു. 

തിരുവഞ്ചൂരിനെയും കുടുംബത്തെയും വകവരുത്തുമെന്നാണ് ഭീഷണിക്കത്തിൽ പറയുന്നത്. 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കിൽ ഭാര്യയെയും മക്കളെയും ഉൾപ്പെടെ വകവരുത്തുമെന്നാണ് കത്തിന്റെ ഉള്ളടക്കം. എംഎൽഎ ഹോസ്റ്റലിലാണ് കത്ത് ലഭിച്ചത്.  ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണെന്നും കത്തിൽ പറയുന്നു. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ന് ഉച്ചക്ക് 12 മണിയോടെ അച്ഛൻ എന്നെ വിളിച്ചു. തിരുവനന്തപുരം വന്ന് തിരിച്ചു കോട്ടയത്തേക്ക് പോകും മുൻപ് പതിവുള്ളതാണ്. നിയമസഭ കമ്മിറ്റിക്ക് വന്ന അച്ഛൻ തിരിച്ചു പോകുകയാണ് എന്ന് പറയാൻ ആണ് വിളിക്കുന്നത് എന്നാണ് കരുതിയത്. 

എന്നാൽ ഫോണിലൂടെ എന്നോട് പറഞ്ഞു 'മോനേ നമുക്ക് ഒരു ഭീഷണി കത്ത് വന്നിട്ടുണ്ട്. പേടിക്കാൻ ഒന്നും ഇല്ല. എങ്കിലും നീ ഒന്ന് ശ്രദ്ധിക്കണം. കാരണം കത്തിലെ ഭാഷ മലബാർ സ്‌റ്റൈലിലാണ്.' കൂടാതെ കത്തിന്റെ ഉള്ളടക്കം കൂടി അച്ഛൻ പറഞ്ഞപ്പോൾ തന്നെ എനിക്ക് തോന്നി അത് TP കേസ് പ്രതികളിൽ ആരെങ്കിലും ആയിരിക്കും എന്ന്. 

കത്ത് എഴുതിയത് ആരായാലും അവർ ഈ കുറിപ്പ് വായിക്കുമെങ്കിൽ അവരോടായി എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. അഞ്ചു പതിറ്റാണ്ടിലേറെയായി അച്ഛൻ പൊതുപ്രവർത്തനരംഗത്ത് നിന്ന് പ്രവർത്തിക്കുന്നു. അന്നും ഇന്നും എന്നും അച്ഛന് ലഭിച്ചിട്ടുള്ള ഉത്തരവാദിത്തങ്ങൾ സത്യസന്ധമായും ആത്മാർത്ഥതായോടെയും മാത്രമേ കൈകാര്യം ചെയ്തിട്ടുള്ളൂ. അങ്ങനെ ചെയ്തില്ലെങ്കിൽ തനിക്ക് ആ ചുമതല നൽകിയ പാർട്ടിയേയും ജനങ്ങളെയും വഞ്ചിക്കുന്നതിനു തുല്യമാണ്.

ഇത്തരം ഭീഷണി കത്തുകൾ TP ചന്ദ്രശേഖരനും അക്കാലത്ത് ലഭിച്ചിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്. അദ്ദേഹത്തിനെ പോലെ തന്നെ ഞങ്ങൾക്കും മരണ ഭയമില്ല. ദൈവ നിശ്ചയം എന്തായാലും അത് ആർക്കും തടയാൻ സാധിക്കില്ലല്ലോ. ഇനിയും അച്ഛൻ morally & legally സത്യസന്ധമായ നിലപാട് സ്വീകരിച്ചു കൊണ്ട് തന്നെ മുന്നോട്ടു പോകും എന്ന് എനിക്ക് ഉറപ്പുണ്ട്. അതിനു കുടുംബം എന്ന നിലയിൽ ഞങ്ങളുടെ പൂർണ്ണ പിന്തുണയും ഉണ്ടാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT