തൊടുപുഴ: മൂന്നാറില്‍ പോരാട്ടത്തിന് സോണിയ ഗാന്ധി ഇറങ്ങുന്നുവെന്ന് പറഞ്ഞാല്‍ ഞെട്ടണ്ട. ഇത് കോണ്‍ഗ്രസിന്റെ സോണിയാ ഗാന്ധിയല്ലെന്ന് മാത്രം. തോട്ടം മേഖലയിലെ സോണിയാ ഗാന്ധിയാണ്. മത്സരിക്കുന്നതാകട്ടേ ബിജെപി സ്ഥാനാര്‍ഥിയായിട്ടും.
മൂന്നാര്‍ പഞ്ചായത്തിലെ നല്ലതണ്ണി വാര്‍ഡിലാണ് സോണിയ ഗാന്ധി മത്സരിയ്ക്കുന്നത്. ഇത്തവണ പഞ്ചായത്തിലെ 14-ാം വാര്‍ഡായ നല്ലതണ്ണി പിടിയ്ക്കാനുള്ള പോരാട്ടത്തിലാണ് ബിജെപിയിലെ സോണിയ ഗാന്ധി. നല്ലതണ്ണി കല്ലാറിലെ മുതിര്‍ന്ന കോണ്‍ഗ്രസ്് പ്രവര്‍ത്തകനായ ദുരൈരാജിന്റെ മകളാണ് സോണിയ ഗാന്ധി. സോണിയ ഗാന്ധിയോടുള്ള ഇഷ്ടം മൂലമാണ് ദുരൈരാജ് മകള്‍ക്ക് ഈ പേര് നല്‍കിയത്.
സോണിയ ഗാന്ധിയുടെ ഭര്‍ത്താവ് സുഭാഷ് ബിജെപി പ്രവര്‍ത്തകന്‍ ആണ്. ഭര്‍ത്താവിനൊപ്പം പൊതുപ്രവര്‍ത്തന രംഗത്ത് ഇറങ്ങിയതോടെയാണ് സോണിയ ഗാന്ധിയും ബിജെപി പ്രവര്‍ത്തകയായത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന വാര്‍ഡില്‍ കോണ്‍ഗ്രസിലെ മഞ്ജുള രമേശും സിപിഎമ്മിലെ വളര്‍മതിയുമാണ് സോണിയ ഗാന്ധിയുടെ എതിരാളികള്‍.