എംഎ ബേബി 
Kerala

'ഒരു തെളിവുമില്ല, ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് പങ്കുണ്ടെന്ന് കരുതുന്നില്ല'

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സോണിയ ഗാന്ധിക്ക് എന്തെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. സോണിയ ഗാന്ധിക്ക് എതിരെ ഇതുവരെ ഒരു തെളിവും വന്നിട്ടില്ല. ആകെ പുറത്ത് വന്നിട്ടുള്ളത് ചിത്രങ്ങള്‍ മാത്രമാണെന്നും എംഎ ബേബി പറഞ്ഞു.

മുന്‍ദേവസ്വം മന്ത്രി അടക്കമുള്ളവര്‍ പ്രതിയോടെപ്പം ഒന്നിലധികം സോണിയയുടെ വീട്ടില്‍ പോയിട്ടുണ്ട്. ഇത്ര പെട്ടെന്ന് കടന്നു ചെല്ലാന്‍ കഴിയാത്ത സ്ഥലത്ത് ഒന്നിലധികം തവണ ചെല്ലുന്നു. ഇതില്‍ സംശയാസ്പദമായ കുറേ കാര്യങ്ങളുണ്ടെന്നും ബേബി പറഞ്ഞു.

പത്മകുമാറിന് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കില്ല. തെറ്റ് കണ്ടുപിടിക്കുന്നതില്‍ ഭരണപരമായ വീഴ്ചയുണ്ടായതാണ് പത്മകുമാര്‍ ചെയ്ത കുറ്റം. ചുമതലയില്‍ ശ്രദ്ധചെലുത്താതുകൊണ്ട് അവിടെ ചില കുറ്റങ്ങളുണ്ടായി. ബോര്‍ഡ് ചെയര്‍മാനായിരിക്കെ എല്ലാം ശ്രദ്ധിക്കേണ്ടതായിരുന്നു. ചുമതലയില്‍ വീഴ്ച വരുത്തിയത് മാത്രമാണോ ചെയ്തത തെറ്റുന്ന വ്യക്തത വരണം. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ അവരെ ചെവിയില്‍ പിടിച്ച പുറത്തു കളയും. ഇതിനുമുമ്പും അത് ചെയ്തിട്ടുണ്ടെന്ന് എംഎ ബേബി പറഞ്ഞു.

സ്വര്‍ണക്കൊള്ള കേസിലെ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സോണിയാ ഗാന്ധിയൊടൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവെച്ച് സിപിഎം അനുകൂലികള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. സംഭവത്തില്‍ സോണിയാ ഗാന്ധിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നും സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. സോണിയ ഗാന്ധിയുടെ വസതിയില്‍ എങ്ങനെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പ്രവേശനം ലഭിച്ചതെന്നും സോണിയ ഗാന്ധിക്കും അടൂര്‍ പ്രകാശിനും ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധം ഞെട്ടിക്കുന്നതാണെന്നും മന്ത്രി വി ശിവന്‍കുട്ടി നേരത്തെ പ്രതികരിച്ചിരുന്നു.

Sonia Gandhi not believed to be involved in Sabarimala gold loot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; പിരിച്ചതിനേക്കള്‍ ചെലവിട്ടു; കണക്കുകള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

ഭാഗ്യദേവത കൈവിട്ടില്ല; വേസ്റ്റ് കൊട്ടയില്‍ കളഞ്ഞ ലോട്ടറി ടിക്കറ്റിന് ഒരു കോടിയുടെ ഒന്നാം സമ്മാനം; വിശ്വസിക്കാനാകാതെ വയോധിക

ടി സിദ്ദിഖിന്റെ വാഗ്ദാനം പാഴ്‌വാക്കായി, എല്ലാം നഷ്ടപ്പെട്ട ശ്രുതിക്കും വീട് കിട്ടിയില്ല, ഒടുവില്‍ സര്‍ക്കാരിനെ സമീപിച്ചെന്ന് കെ റഫീഖ്

അന്ന് യാമിയെ മാറ്റി നിര്‍ത്തി, ഇന്ന് പിന്നാലെ നടക്കുന്നു, കെട്ടിപ്പിടിക്കുന്നു; നാണമില്ലേ കരണ്‍ ജോഹറേ? വിമര്‍ശനവുമായി ആരാധകര്‍

റൈറ്റ്സിൽ അസിസ്റ്റന്റ് മാനേജർ, റെസിഡന്റ് എൻജിനീയർ ഒഴിവുകൾ, 32,000 രൂപ മുതൽ 1,4,000 രൂപ വരെ ശമ്പളം;ഏപ്രിൽ 27 വരെ അപേക്ഷിക്കാം

SCROLL FOR NEXT