AN Shamseer 
Kerala

'സഞ്ജു ലോകകപ്പ് വാങ്ങുന്നത് കാണാന്‍ കഴിഞ്ഞത്, കുടുംബ വിളക്ക് കാണാന്‍ കഴിഞ്ഞത് എല്‍ഡിഎഫ് ഭരണമായതുകൊണ്ട്; പ്രചാരണം നടത്തുന്നതിന് തടസം എന്ത്?'

സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ സ്പീക്കറായ താന്‍ പ്രചാരണം നടത്തുമായിരുന്നില്ലേയെന്നും രാഷ്ട്രീയം പറയില്ലേയെന്നും ഷംസീര്‍ ചോദിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുമെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. സ്പീക്കര്‍ക്ക് പ്രചാരണം നടത്തുന്നതില്‍ ഒരു തടസവുമില്ല. സ്പീക്കര്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് പറഞ്ഞത് ഏത് നിയമപുസ്‌കത്തിലാണെന്നും ഷംസീര്‍ ചോദിച്ചു. യുഡിഎഫ് പരാതി കാര്യമാക്കുന്നില്ല. പ്രചാരണരംഗത്ത് സജീവമാകും. സ്ഥാനാര്‍ഥിയായിരുന്നെങ്കില്‍ സ്പീക്കറായ താന്‍ പ്രചാരണം നടത്തുമായിരുന്നില്ലേയെന്നും രാഷ്ട്രീയം പറയില്ലേയെന്നും ഷംസീര്‍ ചോദിച്ചു. പരാതിയില്‍ കഴമ്പില്ല. അത് പരാതിക്കാര്‍ക്കും അറിയാം. പുകമറ സൃഷ്ടിക്കാനാണ് യുഡിഎഫ് ശ്രമം. അതിനെ ഗൗരവമായി കാണുന്നില്ലെന്നും ഷംസീര്‍ പറഞ്ഞു. ചവറയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്കായി റോഡ് ഷോ നടത്തിയതിന് പിന്നാലെ യുഡിഎഫ് സ്ഥാനാര്‍ഥി സ്പീക്കര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ യുഡിഎഫിനെതിരെ രൂക്ഷവിമര്‍ശനവുമായി എഎന്‍ ഷംസീര്‍ രംഗത്തെത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന വൈദ്യുതി പ്രതിസന്ധികളെ പരിഹസിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീര്‍. യുഡിഎഫായിരുന്നു ഇപ്പോള്‍ ഭരിച്ചിരുന്നതെങ്കില്‍ ലോകകപ്പില്‍ സഞ്ജു സാംസണ്‍ സിക്സടിക്കുന്നത് കാണാന്‍ പറ്റുമായിരുന്നോ എന്ന് പരിഹസിച്ചു. തിരുവനന്തപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയായിരുന്നു ഷംസീറിന്റെ പരിഹാസം.

കഴിഞ്ഞ പത്തുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണം കേരളത്തില്‍ എല്ലാ മേഖലകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നുവെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി. യുഡിഎഫ് ഭരിക്കുമ്പോഴായിരുന്നെങ്കില്‍ സഞ്ജു സിക്സ് അടിക്കുന്നത് കാണാന്‍ പറ്റുമായിരുന്നോ? കറണ്ട് പോയിട്ടുണ്ടാകും. പിന്നെ കളി തീരുമ്പോഴായിരിക്കും കറണ്ട് വരുന്നത്. ഇപ്പോള്‍ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകള്‍ കാണാന്‍ പറ്റുന്നില്ലേയെന്നും ഷംസീര്‍ സദസിനോട് ചോദിച്ചു. നമ്മളല്ല, മറിച്ച് യുഡിഎഫാണ് ഭരിക്കുന്നതെങ്കില്‍ ഈ സീരിയലുകള്‍ കാണാന്‍ പറ്റുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. സഞ്ജുവിന്റെ ലോകകപ്പിലെ പ്രകടനവും ഇന്ത്യ ലോകകപ്പ് നേടുന്നതും കാണാന്‍ സാധിച്ചത് എല്‍ഡിഎഫ് ഭരിച്ചതുകൊണ്ടാണെന്നും ഷംസീര്‍ പറഞ്ഞു.

യുഡിഎഫായിരുന്നു ഭരിക്കുന്നതെങ്കില്‍ സൂര്യകുമാര്‍ കപ്പ് വാങ്ങുന്നത് കാണാന്‍ പറ്റില്ല. കപ്പ് വാങ്ങാന്‍ പോകുമ്പോള്‍ കറന്റ് പോകും. ഇടതുപക്ഷം ഭരിക്കുന്നതുകൊണ്ട് കപ്പ് വാങ്ങുന്നത് കാണാന്‍ പറ്റി. യുഡിഎഫിന്റെ കാലത്ത് രാത്രി കറന്റില്ല, എല്ലാ കളിയും രാത്രിയാണ് എന്നിങ്ങനെയായിരുന്നു ഷംസീറിന്റെ പ്രസംഗം.

Speaker AN Shamseer to be active in Assembly election campaign

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊട്ടിക്കലാശത്തിന് നാലുനാള്‍ മാത്രം ബാക്കി; പ്രധാനമന്ത്രി ഇന്ന് വീണ്ടും കേരളത്തില്‍; സ്ഥാനാര്‍ഥികളുമായി കൂടിക്കാഴ്ച; തലസ്ഥാനത്ത് വന്‍ റോഡ് ഷോ

ശശി തരൂരിന്റെ കാര്‍ തടഞ്ഞ് കയ്യേറ്റ ശ്രമം, ഗണ്‍മാന് പരിക്ക്, മൂന്ന് പേര്‍ അറസ്റ്റില്‍

അമരിക്ക വെടിനിര്‍ത്തല്‍ അഭ്യര്‍ഥിച്ചു? യുഎസ് യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ട് ഇറാന്‍, ചര്‍ച്ചകളെ ബാധിക്കില്ല, പ്രതികരിച്ച് ട്രംപ്

ബിഹാറില്‍ വിഷമദ്യദുരന്തം; മരണം അഞ്ചായി; 12 പേര്‍ അറസ്റ്റില്‍; അന്വേഷണത്തിന് പ്രത്യേക സംഘം

രഞ്ജിത്തിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ്; നിര്‍ണായകനീക്കം; ജാമ്യം ലഭിക്കുമോ?

SCROLL FOR NEXT