Rahul mamkootathil 
Kerala

രാഹുലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ എസ്ഐടി പരിശോധന ; സമീപത്തെ സിസിടിവികളും പരിശോധിക്കും

രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ബലാത്സം​ഗക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിന്റെ പാലക്കാട്ടെ ഫ്ലാറ്റിൽ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. പരാതിക്കാരിയായ യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് സിസിടിവികൾ പരിശോധിച്ചത്. എന്നാൽ യുവതി രാഹുലിന്റെ ഫ്ലാറ്റിൽ എത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.

സിസിടിവിയുടെ ഡിവിആറിന് ബാക്കപ്പ് കുറവായതിനാലാണ് യുവതി എത്തിയ ദിവസത്തെ ദൃശ്യങ്ങൾ ലഭിക്കാതിരുന്നതെന്നാണ് വിവരം. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കുന്നത്തൂര്‍ മേട്ടിലുള്ള ഫ്ലാറ്റിലാണ് പരിശോധ നടത്തിയത്. ഇന്നലെ രാത്രിയാണ് പ്രത്യേക അന്വേഷണ സംഘം പാലക്കാട് എത്തിയത്. തെളിവ് ശേഖരിക്കുന്നതിനായി സമീപത്തെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

ലൈം​ഗികപീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി ബുധനാഴ്ച പരി​ഗണിക്കും. മുൻകൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിന് മുമ്പായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനാണ് പൊലീസിന്‍റെ നീക്കം. രാഹുലിന്‍റെ പഴ്സനൽ അസിസ്റ്റന്റുമാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കുന്നുണ്ട്.

പീഡനപരാതിയില്‍ രാഹൂല്‍ മാങ്കൂട്ടത്തിലിനെ ഉടൻ അറസ്റ്റ് ചെയ്യാന്‍ എഡിജിപി എച്ച് വെങ്കിടേഷ് അന്വേഷണ സംഘത്തിന് നിര്‍ദേശം നൽകിയതായാണ് വിവരം. ഇതിന് പിന്നാലെ രാഹുലിന് വേണ്ടി സംസ്ഥാന വ്യാപകമായി പൊലീസ് പരിശോധന ആരംഭിച്ചിരുന്നു. ബന്ധുക്കളില്‍ ചിലരെയും ചോദ്യം ചെയ്യാനും അന്വേഷണം സംഘം തീരുമാനിച്ചിട്ടുണ്ട്.

A special investigation team inspected the Palakkad flat of sexual assaulted case accused Rahul Mamkootathil.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നാളെ മുതല്‍ അതിതീവ്ര മഴ; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ആറിടത്ത് ഓറഞ്ച്; ജാഗ്രത

ആദ്യ ആർത്തവം..ആശങ്ക വേണ്ട; കുട്ടിയെ എങ്ങനെ തയ്യാറാക്കം, മാതാപിതാക്കളും അധ്യാപകരും അറിയേണ്ട കാര്യങ്ങൾ

ബംഗളൂരുവില്‍ നിന്നും കാറില്‍ എംഡിഎംഎ കടത്തി; കോഴിക്കോട് രണ്ടുപേര്‍ പിടിയില്‍

'വളരെ കഠിനാധ്വാനിയായ ഒരു പയ്യനാണ് ജേസൺ; ക്ഷമയെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും'

ജോര്‍ജ് കുര്യന് പുറമേ രവനീത് സിങ് ബിട്ടുവും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തേക്ക്?

SCROLL FOR NEXT