Special train  പ്രതീകാത്മക ചിത്രം
Kerala

ഓണക്കാലത്തെ യാത്രാ പ്രതിസന്ധി: ബംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക് സ്‌പെഷല്‍ ട്രെയിന്‍

സേലം, പാലക്കാട് വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

കോഴിക്കോട്: ഓണക്കാലത്തെ തിരക്ക് പരിഗണിച്ച് ബംഗളൂരുവില്‍ നിന്ന് മലബാറിലേക്ക് സ്‌പെഷല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ഓഗസ്റ്റ് 20 ന് കണ്ണൂരിലേക്കാണ് ട്രെയിന്‍ സര്‍വീസ്. സേലം, പാലക്കാട് വഴിയാണ് ട്രെയിന്‍ സര്‍വീസ് നടത്തുക.

ഓഗസ്റ്റ് 20 ന് രാത്രി 10 .45 ന് ബംഗളൂരു കന്റോണ്‍മെന്റില്‍ നിന്നാണ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുക. 21 ന് ഉച്ചയ്ക്ക് 12. 50 ന് ട്രെയിന്‍ കണ്ണൂരിലെത്തും. തിരിച്ച് ബംഗളൂരുവിലേക്കും സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസുണ്ട്.

മടക്കയാത്ര 21 ന് വൈകീട്ട് 4.10 ന് കണ്ണൂരില്‍ നിന്നും ട്രെയിന്‍ പുറപ്പെടും. പിറ്റേദിവസം രാവിലെ 6 മണിക്ക് തിരികെ ബംഗളൂരുവില്‍ എത്തിച്ചേരും. ഓണത്തിന് ബംഗളൂരുവില്‍ നിന്നും നാട്ടിലെത്തിച്ചേരുന്നതിനുള്ള യാത്രാ പ്രതിസന്ധിക്ക് സ്‌പെഷല്‍ ട്രെയിന്‍ നേരിയ ആശ്വാസമാകുമെന്നാണ് കണക്കുകൂട്ടുന്നത്.

Onam rush : Special train service from Bengaluru to Kannur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video

യന്ത്രങ്ങള്‍ നമ്മുടെ യജമാനന്മാരാകരുത്, വിവേകശക്തിയും ബോധവും നിലനിര്‍ത്തണം: അമ്മ