എം എ യുസഫലി/ഫെയ്‌സ്ബുക്ക്‌ 
Kerala

നട്ടെല്ലിന് ക്ഷതം; രാജകുടുംബം വിമാനമയച്ചു; യൂസഫലിയെ അബുദാബിയിലേക്ക് കൊണ്ടുപോയി

ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം എ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം എ യൂസഫലിയെ വിദഗ്ധ ചികിത്സയ്ക്കായി അബുദാബിയിലേക്ക് കൊണ്ടുപോയി.വിദഗ്ധ പരിശോധനയില്‍ നട്ടെല്ലില്‍ ക്ഷതം കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബിയിലേക്ക് കൊണ്ടുപോയത്. 

ഞായറാഴ്ച കൊച്ചി പനങ്ങാട്ട് ചതുപ്പിലാണ് യൂസഫലി സഞ്ചരിച്ച വിമാനം ഇടിച്ചിറക്കിയത്. മോശം കാലാവസ്ഥയില്‍ നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ചതുപ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. 

തുടര്‍ന്ന് അദ്ദേഹം ലേക്ഷോര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. യൂസഫലിയുടെ ചികിത്സയില്‍ അബുദാബി രാജകുടുംബം പ്രത്യേക താല്‍പര്യമെടുത്തിരുന്നു. രാജകുടുംബം നെടുമ്പാശേരിയിലേക്ക് അയച്ച പ്രത്യേക വിമാനത്തില്‍ ഇന്നു പുലര്‍ച്ചയോടെയാണ് എം എ യൂസഫലി അബുദാബിയിലേക്ക് പോയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT