ആര്‍ ശ്രീലേഖ FILE
Kerala

രാഹുല്‍ ഗാന്ധിയെക്കുറിച്ച് പറഞ്ഞാല്‍ കലാപാഹ്വാനം, പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാല്‍ മാനനഷ്ടക്കേസ്; ഇരട്ട നീതിയെന്ന് ആര്‍ ശ്രീലേഖ

പുനലൂരില്‍ ബിജെപി പ്രതിഷേധ ജനസഭയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് കേസ് എടുത്തിരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : SANAL DEV B

തിരുവനന്തപുരം: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായി നടത്തിയ വിവാദ പ്രസംഗത്തില്‍ തനിക്കെതിരെ കേസെടുത്ത പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഡിജിപിയും ബിജെപി നേതാവുമായ ആര്‍ ശ്രീലേഖ. സര്‍ക്കാരിന്റേത് ഇരട്ട നീതിയാണെന്ന് അവര്‍ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

എഫ്ബി പോസ്റ്റ് ഇങ്ങനെ:

സര്‍ക്കാരിന്റെ ഇരട്ട നീതി!

പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ച് സംസാരിച്ചാല്‍ അത് പോലീസിന് നേരിട്ട് എടുക്കാനാകാത്ത മാനനഷ്ട കേസ്. രാഹുല്‍ ഗാന്ധിയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞു എന്ന് പരാതി കിട്ടിയാല്‍ അതില്‍ ക്രിമിനല്‍ കുറ്റമായ കലാപാഹ്വാന കേസ്!

കൊല്ലം പുനലൂരില്‍ നടന്ന ബിജെപി പ്രതിഷേധ ജനസഭയില്‍ സംസാരിക്കവേ, ഡല്‍ഹിയില്‍ രാഹുല്‍ഗാന്ധി നടത്തിയ പ്രതിഷേധത്തെക്കുറിച്ച് ശ്രീലേഖ നടത്തിയ പരാമര്‍ശമാണ് കേസിന് ആധാരം. 'മയക്കുമരുന്ന് അമിതമായി ഉള്ളില്‍ ചെല്ലുമ്പോഴുള്ള വെപ്രാളവും താണ്ഡവവുമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കാണിക്കുന്നത്' എന്നായിരുന്നു പ്രസംഗം. ഇത് കലാപമുണ്ടാക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ പരാതിയിലാണ് ശ്രീലേഖക്ക് എതിതരെ കേസെടുത്തിരിക്കുന്നത്.

ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192 വകുപ്പ് പ്രകാരം ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രസംഗത്തിന്റെ പേരില്‍ കലാപമുണ്ടായാല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും കലാപം ഉണ്ടായില്ലെങ്കില്‍ ആഹ്വാനത്തിന്റെ പേരില്‍ ആറു മാസം തടവുശിക്ഷയും ലഭിച്ചേക്കാം. വിവാദ പരാമര്‍ശത്തില്‍ ശ്രീലേഖ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.

R Sreelekha alleges double standards by the government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അടുത്ത മാസം ഇന്ധനവില വര്‍ധിപ്പിച്ചേക്കും, റിസര്‍വ് ബാങ്ക് പലിശനിരക്ക് കൂട്ടാനും സാധ്യത; റിപ്പോര്‍ട്ട്

സയന്‍സ് ഫിക്ഷന്‍ സിനിമയല്ല! പറക്കും കാര്‍ അവതരിപ്പിച്ച് മസ്‌ക്; കണ്ണടച്ച് തുറക്കുമ്പോഴേക്കും 60 മൈല്‍ വേഗം- വിഡിയോ

അവസരമുണ്ടോ? ഇനിയും കാത്തിരിക്കണമെന്ന് ഗംഭീര്‍, രണ്ട് വാക്കില്‍ മറുപടി നല്‍കി വൈഭവ്

കയ്യിൽ രണ്ട് തോക്ക്, ടെറർ ലുക്കിൽ നസ്‌ലിൻ; 'ബാച്ച്‌ലർ പാർട്ടി Deux' ലെ ലുക്ക് പോസ്റ്റർ പുറത്ത്

ദാദയ്ക്കും യുവിക്കുമൊപ്പം ലങ്കന്‍ ഇതിഹാസവും; കപ്പെടുക്കാന്‍ കച്ചകെട്ടി ക്യാപിറ്റല്‍സ്