ശ്രീനന്ദ 
Kerala

ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍, മരണം കഴുത്ത് ഞെരിഞ്ഞെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്; കൊലപ്പെടുത്തിയത് അമ്മയെന്ന് നി​ഗമനം

ശ്രീനന്ദയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: കാസര്‍കോട് അമ്മയെയും മകളെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍, മകളെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ കഴുത്തില്‍ കയറിന്റെ പാടുകള്‍ കണ്ടെത്തി. കഴുത്ത് ഞെരിഞ്ഞാണ് പെണ്‍കുട്ടി മരിച്ചതെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 

ശ്രീനന്ദയുടെ വായില്‍നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഞായറാഴ്ചയാണ് പതിമൂന്നുകാരിയായ ശ്രീനന്ദയേയും അമ്മ നാരായണിയേയും കുണ്ടംകുഴിയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നാരായണിയെ വീടിന്റെ ജനല്‍ക്കമ്പിയില്‍ തൂങ്ങി മരിച്ച നിലയിലും മകളെ കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

ടൂറിസ്റ്റ് ബസിലെ ജോലിക്കാരനായ ഭര്‍ത്താവ് ചന്ദ്രന്‍ ഊട്ടിയിലേക്ക് ജോലിക്കായി പോയ സമയത്തായിരുന്നു സംഭവം. നാരായണി മാനാസികാസ്വാസ്ഥ്യം നേരിട്ടിരുന്ന വ്യക്തിയാണെന്നാണ് റിപ്പോര്‍ട്ട്. മരണ കാരണം വ്യക്തമല്ല. ചന്ദ്രന്‍ വീട്ടിലേക്ക് ഫോണ്‍ വിളിച്ചിട്ട് കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോട് പറഞ്ഞതനുസരിച്ച്, അയാള്‍ വീട്ടില്‍ ചെന്നു നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT