കൊച്ചിയിലെ എസ്എസ്ബി ഓഫീസ്  എക്സ്പ്രസ്
Kerala

എന്താവും ആ വില്‍പ്പത്രത്തിനു പിന്നിലെ രഹസ്യം?; 'രഹസ്യപ്പൊലീസി'ന്റെ ആസ്ഥാനത്തിനു പിന്നിലെ രസകരമായ കഥ

പത്തനംതിട്ട സ്വദേശിയും അമേരിക്കയില്‍ ഡോക്ടറുമായിരുന്ന ഡോ. കോശി വി ജോണ്‍ ആണ് ഭൂമി ദാനം ചെയ്തത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പരേതനായ ഡോക്ടറുടെ കൗതുകകരമായ ആഗ്രഹം സാക്ഷാത്കാരത്തിലേക്ക്. കേരള പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കൊച്ചിയിലെ ഹൈ ടെക്ക് ഓഫീസ് തേവരയില്‍ പ്രവര്‍ത്തന സജ്ജമായി. ശനിയാഴ്ച നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഫീസ് ഉദ്ഘാടനം ചെയ്യും.

പത്തനംതിട്ട സ്വദേശിയും അമേരിക്കയില്‍ ഡോക്ടറുമായിരുന്ന ഡോ. കോശി വി ജോണ്‍ ആണ് കൊച്ചിയിലെ തേവരയില്‍ 10.37 സെന്റ് ഭൂമി, 2006-ല്‍ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗമായ സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഓഫീസ് നിര്‍മ്മാണത്തിനായി ദാനം ചെയ്തത്. സമൂഹത്തിന് തന്റേതായ എന്തെങ്കിലും സംഭാവന നല്‍കണമെന്ന ആഗ്രഹമാണ് ഡോക്ടറുടെ ദാനത്തിന് കാരണമായത്.

എന്നാല്‍ ഡോക്ടറായ കോശി, എന്തുകൊണ്ട് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ഓഫീസിനായി ഭൂമി നല്‍കിയെന്നത് ഇന്നും അജ്ഞാതമാണ്. ഭൂമി സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറുന്നതിനെക്കുറിച്ച് ഡോക്ടര്‍ തന്റെ വില്‍പത്രത്തില്‍ വ്യക്തമായി സൂചിപ്പിച്ചിരിക്കുന്നതില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പോലും അമ്പരപ്പുണ്ട്. ഭൂമിയില്‍ എസ്എസ്ബി ഓഫീസ് മാത്രമേ നിര്‍മ്മിക്കാവൂ എന്ന് ഡോക്ടര്‍ ഉറച്ചുനിന്നിരുന്നുവെന്ന് ഒരു ഓഫീസര്‍ ചൂണ്ടിക്കാട്ടി.

ക്രമസമാധാനം ഉറപ്പാക്കുന്നതിനായി, താഴേത്തട്ടില്‍ നിന്നുള്ള രഹസ്യവിവരങ്ങള്‍ ശേഖരിച്ച് പൊലീസ് ആസ്ഥാനത്ത് കൈമാറുന്ന കേരള പൊലീസിന്റെ വിഭാഗമാണ് സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് ( എസ്എസ്ബി). രണ്ടു കോടിയോളം വിലമതിക്കുന്ന ഭൂമിയാണ് ഡോ. കോശി എസ്എസ്ബി ഓഫീസ് നിര്‍മ്മിക്കാനായി ദാനം ചെയ്തിട്ടുള്ളത്. കൊച്ചിയില്‍ ഇതുവരെ താല്‍ക്കാലിക കെട്ടിടത്തിലാണ് എസ്എസ്ബി ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

19 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്, എസ്എസ്ബിയുടെ സ്ഥിരം ഹൈടെക് ഓഫീസ് പ്രവര്‍ത്തന സജ്ജമാകുന്നത്. 2006 ലാണ് ഡോ. കോശി എസ്എസ്ബിക്ക് ഭൂമി ദാനം ചെയ്തുകൊണ്ട് വില്‍പ്പത്രം തയ്യാറാക്കിയത്. വിവരം അറിഞ്ഞ് ഭൂമി കൈവശപ്പെടുത്തി. 2013 ല്‍ എസ്എസ്ബി ഓഫീസ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. 2019 ല്‍ നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ കോവിഡ് പകര്‍ച്ചവ്യാധി പടര്‍ന്നു പിടിച്ചത് നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നത് വൈകാനിടയാക്കി. ഓഫീസ് പ്രവര്‍ത്തന സജ്ജമായപ്പോഴേക്കും ഡോ. കോശി നമ്മെ വിട്ടുപിരിഞ്ഞു പോയി. എറണാകുളം എസ്എസ്ബി എസ്പി ഷാഹുല്‍ ഹമീദ് പറഞ്ഞു.

ഡോ. കോശിയുടെ കുടുംബാംഗങ്ങളെക്കുറിച്ചുള്ള ഒരു വിവരവും അറിയില്ലെന്ന് കൊച്ചിയിലെ എസ്എസ്ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഏകദേശം 3.27 കോടി രൂപയ്ക്കാണ് പുതിയ ഓഫീസ് നിര്‍മ്മിച്ചിരിക്കുന്നത്. നാല് നിലകളുള്ള കെട്ടിടത്തില്‍ ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ ഓഫീസും, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊച്ചി സിറ്റി, എറണാകുളം റൂറല്‍ പൊലീസ് ജില്ലകളുടെ അധികാര പരിധിയിലുള്ള എസ്എസ്ബി എറണാകുളം റേഞ്ച് എസ്പി ഓഫീസും ഉള്‍പ്പെടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

ജീവനക്കാര്‍ക്ക് പിഎഫ് ഇല്ലേ?, 100 രൂപ പിഴയില്‍ ചേര്‍ക്കാന്‍ തൊഴിലുടമകള്‍ക്ക് അവസരം; എംപ്ലോയീസ് എന്റോള്‍മെന്റ് സ്‌കീം ആരംഭിച്ച് കേന്ദ്രം

ലക്ഷ്യം 25 ലക്ഷം രൂപയാണോ?, അഞ്ചു വര്‍ഷത്തിനുള്ളില്‍ സമ്പാദിക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ഈ ഭക്ഷണങ്ങൾ തുടർച്ചയായി ചൂടാക്കി കഴിക്കാറുണ്ടോ? അപകടമാണ്

കാർഷിക സർവകലാശാലയിലെ ഫീസുകൾ കുറച്ചു; ഡി​ഗ്രിക്ക് 24,000 രൂപ

SCROLL FOR NEXT