Minister V Sivankutty 
Kerala

എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

ഹയര്‍ സെക്കന്‍ഡറി - വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെ നടക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 16 മുതല്‍ 20 വരെ നടക്കും. അപേക്ഷയും പരീക്ഷാഫീസും പിഴ കൂടാതെ ഒടുക്കേണ്ട തീയതി 2025 നവംബര്‍ 12 മുതല്‍ 19 വരെയാണ്. പിഴയോടു കൂടി അപേക്ഷ സ്വീകരിക്കുന്നത് നവംബര്‍ 21 മുതല്‍ 26 വരെയാണ്.

മൂല്യനിര്‍ണയം 2026 ഏപ്രില്‍ 7 മുതല്‍ 25 വരെ നടക്കും. മെയ് 08 ന് ഫലപ്രഖ്യാപനം നടത്തും. ഗള്‍ഫ് മേഖലയില്‍ ഏഴു കേന്ദ്രങ്ങളും ലക്ഷദ്വീപില്‍ 9 കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 3000 കേന്ദ്രങ്ങളാണ് പരീക്ഷക്കായി സജ്ജമാക്കുന്നത്. നാലുലക്ഷത്തി 25 ആയിരം കുട്ടികളാണ് 2026 മാര്‍ച്ചില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷ

ഹയര്‍ സെക്കന്‍ഡറി - വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകള്‍ 2026 മാര്‍ച്ച് 5 മുതല്‍ മാര്‍ച്ച് 27 വരെ നടക്കും. ഹയര്‍ സെക്കന്‍ഡറി - വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീക്ഷകള്‍ മാര്‍ച്ച് 6 മുതല്‍ 28 വരെ നടക്കും. ഒന്നാം വര്‍ഷ പരീക്ഷ ഉച്ചയ്ക്ക് ശേഷം 1.30 നും, രണ്ടാം വര്‍ഷ പരീക്ഷകള്‍ രാവിലെ 9.30 നും ആരംഭിക്കും.

വെള്ളിയാഴ്ച രാവിലെ 9. 15 ന് തുടങ്ങി ഉച്ചയ്ക്ക് 12 ന് അവസാനിക്കും.രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പ്രായോഗിക പരീക്ഷകള്‍ ജനുവരി 22 ന് ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കും.

ഫൈനില്ലാതെ പരീക്ഷയ്ക്ക് ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി 2025 നവംബര്‍ മാസം ഏഴാണ്. ഫൈനോടു കൂടി ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബര്‍ 13. സൂപ്പര്‍ ഫൈനോടെ ഫീസ് ഒടുക്കേണ്ട അവസാന തീയതി നവംബര്‍ 25 ആണ്. ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകളില്‍ ഏകദേശം 9 ലക്ഷം വിദ്യാര്‍ത്ഥികള്‍ എഴുതുമെന്ന് കരുതുന്നു. ഗള്‍ഫ്, ലക്ഷദ്വീപ് എന്നിവയെല്ലാം ചേര്‍ത്ത് 2000 പരീക്ഷാകേന്ദ്രങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

SSLC exam dates for 2026 have been announced. SSLC exams will begin on March 5th.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

40 ലക്ഷം രൂപ കബളിപ്പിച്ചു; വ്യവസായി അറസ്റ്റില്‍; പിടിയിലായത് എംവി ഗോവിന്ദനെതിരെ പരാതി നല്‍കിയ ഷര്‍ഷാദ്

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

SCROLL FOR NEXT