തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് സംശയ നിവാരണത്തിന് അവസരം നല്‍കുന്ന ലൈവ് ഫോണ്‍- ഇന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്‌സില്‍ എട്ട് മുതല്‍ ആരംഭിക്കുന്നു. ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമാണുണ്ടാകുക. പരീക്ഷയുടെ തലേന്ന് വൈകീട്ട് 5.30 നാണ് ലൈവ് ആരംഭിക്കുക.
മാര്‍ച്ച് എട്ടിന് ഇംഗ്ലീഷ്, 10ന് ഭാഷാവിഷയങ്ങള്‍, 12ന് ഹിന്ദി, 15ന് ഗണിതം, 17ന് ഫിസിക്‌സ്, 22ന് സോഷ്യല്‍ സയന്‍സ്, 24ന് കെമിസ്ട്രി, 29ന് ബയോളജി എന്നീ തരത്തിലാണ് തത്സമയം ക്രമീകരിച്ചിരിക്കുന്നത്. ഇതോടൊപ്പം പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്കായി ഒന്നര മണിക്കൂര്‍ റിവിഷന്‍ ക്ലാസുകളും സംപ്രേഷണം നടത്തും.
രാവിലെ 8.30, പകല്‍ 11, പകല്‍ 3, രാത്രി 8 എന്നിങ്ങനെയാണ് പ്ലസ്ടു റിവിഷന്റെ സമയക്രമം. അഞ്ചിന് ഫിസിക്‌സ്, ആറിന് കമ്പ്യൂട്ടര്‍ സയന്‍സ്, എട്ടിന് അക്കൗണ്ടന്‍സി, ഒമ്പതിന് യഥാക്രമം കെമിസ്ട്രി, ഹിസ്റ്ററി, ബിസിനസ് സ്റ്റഡീസ്, 11-ന് കമ്പ്യൂട്ടര്‍ സയന്‍സും ഭാഷാ വിഷയങ്ങളും, 16ന് കണക്ക്, 18ന് ഇക്കണോമിക്‌സ്, 23ന് ബോട്ടണി, സുവോളജി, പൊളിറ്റിക്കല്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, 25-ന് ജ്യോഗ്രഫി, 27-ന് ഇംഗ്ലീഷ് എന്നിങ്ങനെയാണ് സംപ്രേഷണം.
റിവിഷന്‍ ക്ലാസുകള്‍ youtube.com/itsvicters ചാനലില്‍ ലഭ്യമാണ്. ലൈവ് ഫോണ്‍- ഇന്‍ പ്രോഗ്രാമിലേക്ക് വിളിക്കേണ്ട ടോള്‍ഫ്രീ നമ്പര്‍: 18004259877.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates