Aiswarya 
Kerala

ട്രെയിനിന് നേര്‍ക്ക് കല്ലേറ്, വിദ്യാര്‍ത്ഥിനിക്ക് ഗുരുതര പരിക്ക്; നാലു പല്ലുകള്‍ കൊഴിഞ്ഞു

ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : ട്രെയിനിന് നേര്‍ക്കുണ്ടായ കല്ലേറില്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിക്ക് സാരമായി പരിക്കേറ്റു. പുറമേരി സ്വദേശിനി ഐശ്വര്യ രാമകൃഷ്ണനാണ് പരിക്കേറ്റത്. താടിയെല്ലിന് പരിക്കേറ്റ ഐശ്വര്യയുടെ നാലു പല്ലുകള്‍ നഷ്ടമായി. ആലുവ യുസി കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയാണ്.

ഇന്നലെ രാത്രിയാണ് സംഭവം. ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. ആലുവയില്‍ നിന്നും വടകരയിലേക്ക് പോകുകയായിരുന്നു. ട്രെയിന്‍ കടലുണ്ടിക്കും ഫറോക്കിനും ഇടയില്‍ എത്തിയപ്പോഴായിരുന്നു കല്ലു പതിച്ചത്. റെയില്‍വേ പൊലീസ് കേസെടുത്തു.

ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു കല്ലേറു കൊണ്ടത്. 17-ാം തീയതി പരീക്ഷയാണ്. അതിന് സ്റ്റഡി ലീവിന് വരുമ്പോഴായിരുന്നു പരിക്കേറ്റത്. കുട്ടിക്ക് ശസ്ത്രക്രിയ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി കുട്ടിയുടെ രക്ഷിതാക്കള്‍ പറഞ്ഞു. പ്ലാസ്റ്റിക് സര്‍ജറി അടക്കം വേണ്ടിവരുമെന്നും രണ്ടുലക്ഷം രൂപ ചെലവു വരുമെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കുടുംബം അറിയിച്ചു.

വന്ദേഭാരത് എക്‌സ്പ്രസിനു നേര്‍ക്കും ഇന്നലെ രാത്രി കല്ലേറുണ്ടായിട്ടുണ്ട്. സംഭവം അന്വേഷിച്ചു വരികയാണെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു.

A student passenger was seriously injured in a stone pelting incident at a train.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഞങ്ങള്‍ക്ക് പുല്ലാ... പിന്നെയാ ഫോറസ്റ്റുകാര്....; മര്യാദയ്ക്കല്ലെങ്കില്‍ നിയമം കയ്യിലെടുക്കേണ്ടി വരും'; മുന്നറിയിപ്പുമായി എംഎം മണി

നെന്മാറ ഇരട്ടക്കൊല: ചെന്താമരയുടെ ശിക്ഷാവിധി 20 ന്

'ഫഹദ് വേണ്ടെന്ന് വച്ച വേഷം?'; ഇന്ത്യന്‍ നടനെ തേടിയുള്ള ഇനാരിറ്റുവിന്റെ ഇ-മെയില്‍; വെളിപ്പെടുത്തി ഡോ. ബിജു

അമ്മയെ ചീത്തവിളിച്ചതിന് പകരംവീട്ടല്‍; പാലിയേക്കരയിലെ വയോധികന്റെ മരണം കൊലപാതകം, പ്രതി അറസ്റ്റില്‍

മയോണൈസ് ഇഷ്ടമാണോ? വെറും 5 മിനിറ്റിൽ ആരോഗ്യകരമായി വീട്ടിൽ തയ്യാറാക്കാം