ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം 
Kerala

ഓട്ടോയില്‍ നിന്ന് തെറിച്ചുവീണു; രണ്ടാം ക്ലാസുകാരന്‍ ലോറി കയറി മരിച്ചു

മണാശേരി സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് മരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കോഴിക്കോട്: മുക്കം മണാശേരിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. സ്‌കൂള്‍ വിട്ട് ഓട്ടോയില്‍ വീട്ടിലേക്ക് മറ്റ് വിദ്യാര്‍ഥികള്‍ക്കൊപ്പം മടങ്ങുന്നതിനിടെയാണ് അപകടം. മണാശേരി സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്.

മണാശേരി പൂല്‍പ്പറമ്പ് എന്ന സ്ഥലത്തുവച്ചായിരുന്നു അപകടം. ഓട്ടോയുടെ ഡോര്‍ തുറന്ന് കുട്ടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. തൊട്ടുപിന്നാലെ വന്ന ലോറി കുട്ടിയുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചു.

Student Dies After Falling From Autorickshaw in Manassery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിണറായിക്കെതിരെ കേസ് എടുക്കണമെന്ന ഇഡിയുടെ കത്ത്; അന്വേഷണം വിജിലന്‍സ് കൈമാറും; മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിക്കാഴ്ച നടത്തി

കടുത്ത വൈദ്യുതി പ്രതിസന്ധി; തിരുവനന്തപുരത്ത് ഇന്ന് നിര്‍ണായക യോഗം

പുതിയ ന്യൂനമര്‍ദത്തിന് സാധ്യത; സംസ്ഥാനത്ത് നാളെ മുതല്‍ മഴ; യെല്ലോ അലര്‍ട്ട്

നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാം; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത; മുന്നറിയിപ്പ്

Today's Rashi Phalam September 09|ദൂരയാത്രയ്ക്ക് അവസരം; പ്രണയബന്ധത്തിൽ സന്തോഷകരമായ അനുഭവം