മുഹവിദ് 
Kerala

കൂട്ടുകാർക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങി മരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കാസർകോട്: പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുമ്പോഴാണ് അപകടമുണ്ടായത്. 

വൈകുന്നേരം നാലരയോടെ സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു മുഹവിദ്. കൂടെ എട്ടു സുഹൃത്തുക്കളുമുണ്ടായിരുന്നു. മുഹവിദിന് നീന്തലറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെളളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും മുഹവിദിനെ കരക്കെത്തിക്കുകയും ചെയ്തു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കാസർകോട് ചിത്താരി അസീസിയ അറബിക് കോളജിലെ വിദ്യാർത്ഥിയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുനമ്പത്തേത് വഖഫ് ഭൂമി തന്നെ; പരാതിയുള്ളവര്‍ കോടതിയില്‍ പോകട്ടെ; മായിന്‍ ഹാജി

ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 400 പോയിന്റ് താഴ്ന്നു; പൊള്ളി ബാങ്ക് ഓഹരികള്‍

വിഎസ് അച്യുതാനന്ദന്റെ ജന്മദിനത്തിൽ വേലിക്കകത്ത് വീട്ടിൽ ഓർമ്മ സംഗമം; ക്ഷണിച്ച് മകൻ വിഎ അരുൺ കുമാർ

അർധ സെഞ്ച്വറി അതിവേ​ഗം... ചരിത്രമെഴുതി ഷെഫാലി വർമ, വൻ റെക്കോർ‍ഡ്!

യാത്രക്കാരൻ ശരീരമാണോ മനസ്സാണോ?; കാളിദാസനും ഭദ്രകാളിയും, അറിവിന്റെ വെളിച്ചം പകരുന്ന ഐതിഹ്യം