police പ്രതീകാത്മക ചിത്രം
Kerala

ഒന്നാംവര്‍ഷ വിദ്യാര്‍ഥിയെ റാഗ് ചെയ്തു; കാസര്‍കോട് ഗവ.കോളജില്‍ 13പേരെ സസ്‌പെന്‍ഡ് ചെയ്തു

സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13പേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

കാസര്‍കോട്: കാസര്‍കോട് ഗവ. കോളജില്‍ വിദ്യാര്‍ഥിയെ റാഗിങ്ങിനിരയാക്കിയതായി പരാതി. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റാഗിങ്ങിനിരയായത്. സംഭവത്തില്‍ രണ്ടും മൂന്നും വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ 13പേരെ കോളജില്‍നിന്ന് സസ്‌പെന്‍ഡ്‌ചെയ്തു. ജൂലൈ 13ന് കോളജ് ക്യാമ്പസില്‍ വച്ചാണ് സംഭവം.

ഒരു സംഘം വിദ്യാര്‍ഥികള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തു. സംഭവത്തെതുടര്‍ന്ന് വിദ്യാര്‍ഥി രക്ഷിതാക്കളെ വിവരം അറിയിക്കുകയും തുടര്‍ന്ന് കോളജ് പ്രിന്‍സിപ്പലിന് പരാതി നല്‍കി. കോളജ് അധികൃതര്‍ പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയരായ വിദ്യാര്‍ഥികള്‍ക്കെതിരേ നടപടിയെടുത്തത്. ഇരയായ വിദ്യാര്‍ഥി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. കുട്ടിയുടെ മൊഴിയെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Student ragged at Kasaragod Govt. College; 13 students suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മതചടങ്ങുകളില്‍ യൂണിഫോം വേണ്ട'; ഡിജിപിയുടെ വിലക്ക് വിലക്കി ഹൈക്കോടതി

അര്‍ജന്റീന - ഇംഗ്ലണ്ട് മത്സരത്തിനിടെ കറന്റ് പോയി; കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ത്തു; അഞ്ച് പേര്‍ അറസ്റ്റില്‍

പൊരുതി നിന്ന് കോഹ്‌ലിയും ശ്രേയസും ബുംറയും; ഇന്ത്യ 44 ഓവറില്‍ 233ല്‍ ഓള്‍ ഔട്ട്

എഫ്‌സിആര്‍എ നിയമഭേദഗതി വര്‍ഷകാല സമ്മേളനത്തില്‍; ലിസ്റ്റ് ചെയ്ത്‌ ഏഴ് ബില്ലുകള്‍

'ഇം​ഗ്ലണ്ട് പതാക' തെരുവിലിട്ട് 'കത്തിച്ചും തുപ്പിയും ചവിട്ടിത്തേച്ചും' അർജന്റീന ആരാധകരുടെ 'പേക്കൂത്ത്'; തീയാളും വിവാദം!