പ്രതീകാത്മക ചിത്രം 
Kerala

വീട്ടില്‍ വെച്ച് ആത്മഹത്യാ ശ്രമം, ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍, ഐസിയുവില്‍ നിന്ന് മാറ്റിയതിന് പിന്നാലെ തൂങ്ങി മരിച്ച് യുവാവ്

വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊടുങ്ങല്ലൂര്‍: യുവാവ് ആശുപത്രിയില്‍ തൂങ്ങി മരിച്ച നിലയില്‍. വീട്ടില്‍ വെച്ച് ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. 

തിരുവഞ്ചിക്കുളം കിഴക്കുഭാഗം ചെമ്മാലില്‍ പ്രസാദിന്റെ മകന്‍ വിഷ്ണു(24) ആണ് സ്വകാര്യ ആശുപത്രിയില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ വിഷ്ണുവിനെ വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയിരുന്നു. ഉടനെ തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചു. 

അപകടനില തരണം ചെയ്തതോടെ ഐസിയുവില്‍ നിന്ന് വ്യാഴാഴ്ച ഉച്ചയോടെ വിഷ്ണുവിനെ റൂമിലേക്ക് മാറ്റി. അച്ഛനായിരുന്നു ആശുപത്രിയില്‍ വിഷ്ണുവിന്റെ കൂടെ നിന്നത്. ജ്യൂസ് വേണം എന്ന് പറഞ്ഞ് വിഷ്ണു അച്ഛനെ പുറത്തേക്ക് അയച്ചു. 

അച്ഛന്‍ തിരികെ വന്നപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. വിഷ്ണുവിന്റെ സുഹൃത്തും അയല്‍വാസിയുമായ പ്ലസ് ടു വിദ്യാര്‍ഥി ബുധനാഴ്ച തൂങ്ങി മരിച്ചിരുന്നു. ഇതിലുള്ള മനോവിഷമത്തെ തുടര്‍ന്നാണ് വിഷ്ണുവും ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്നത് ഇന്നലത്തെ തീരുമാനമല്ല; വിശദീകരണവുമായി കേന്ദ്ര സർക്കാർ

ഗള്‍ഫില്‍ നിരവധി തൊഴില്‍ അവസരങ്ങളുമായി ലുലു ഗ്രൂപ്പ്; അഭിമുഖം കേരളത്തില്‍

ISRO:റിസർച്ച് അസോസിയേറ്റ് തസ്തികയിൽ ഒഴിവ്; 58,000 രൂപ

'സ്റ്റെയിന്‍ലെസ് ബ്ലേഡ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ'; എസ്എഫ്ഐക്ക് പുതിയ വിശേഷണവുമായി കോണ്‍ഗ്രസ് നേതാവ്

ആ കണ്ണുകൾ തേടുന്നതെന്ത് ? ധനുഷ് ചിത്രത്തിലെ മമ്മൂട്ടിയുടെ കാരക്ടർ ലുക്ക് എത്തി