പിടിയിലായ ജോയല്‍ 
Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ; പീഡിപ്പിക്കപ്പെട്ടുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, യുവാവ് അറസ്റ്റില്‍

കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി:പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. കോട്ടയം രാമപുരം താന്നിക്കുഴിപ്പില്‍ വീട്ടില്‍ ജോയല്‍ (23) നെയാണ് കൂത്താട്ടുകുളം പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഘത്തിനിരയായ പെണ്‍കുട്ടി ഇക്കഴിഞ്ഞ 21ന് ആത്മഹത്യാശ്രമം നടത്തുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരം മരണത്തോട് കീഴടങ്ങി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ വിവരം പുറത്തുവരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

ഫോണ്‍ വഴി പരിചയപ്പെട്ട ജോയല്‍ പെണ്‍കുട്ടി താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ മുറിയില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റസമ്മതം നടത്തി.

ആത്മഹത്യാ പ്രേരണാ കുറ്റവും പോക്‌സോ വകുപ്പുകളും ചുമത്തിയാണ് കൂത്താട്ടുകുളം പൊലീസ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ യുവാവ് രാമപുരത്തെ യൂസ്ഡ് കാര്‍ ഷോറൂമിലെ മാനേജരായി ജോലി ചെയ്യുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത് അറസ്റ്റിൽ

'അന്ന് ഇഎംഎസിനെ തോല്‍പ്പിക്കാന്‍ ജനസംഘം നോമിനേഷന്‍ പിന്‍വലിച്ചു, എ കെ ജിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് പരസ്യസഖ്യമുണ്ടാക്കി'

കൂടുതല്‍ നേതാക്കള്‍ കൊല്ലപ്പെട്ടാല്‍...; ഗൂഗിള്‍, ആപ്പിള്‍, മെറ്റ, ടെസ്ല ഉള്‍പ്പടെയുള്ള കമ്പനികളെ തകര്‍ക്കും, ഇറാന്‍ മുന്നറിയിപ്പ്

ഏഷ്യന്‍ കപ്പ് ക്വാളിഫയറില്‍ ആശ്വാസ ജയം; കൊച്ചിയില്‍ ഹോങ്കോങ്ങിനെ പൂട്ടി ഇന്ത്യ

'സതീശനെ വെല്ലുവിളിക്കരുത്, മുഖ്യമന്ത്രിയെ മൂക്ക് കൊണ്ട് 'ഋതിക് റോഷൻ' എന്ന് എഴുതിക്കും'

SCROLL FOR NEXT