Supreme Court  Samakalika Malayalam
Kerala

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആന 'രാമനെ' സർക്കാർ ഏറ്റെടുക്കണം; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി

സംസാരിക്കാൻ കഴിയാത്ത ജീവികളുടെ ക്ഷേമം പരമപ്രധാനം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

ന്യൂഡൽഹി: കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ആനയെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'രാമൻ' എന്ന ആനയെ അടിയന്തരമായി സംസ്ഥാന സർക്കാർ തങ്ങളുടെ കസ്റ്റഡിയിൽ എടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സംസാരിക്കാൻ ശേഷിയില്ലാത്ത ജീവികളുടെ സുരക്ഷയും ക്ഷേമവും പരമപ്രധാനമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് ആനയെ ഏറ്റെടുത്ത് അനുയോജ്യമായ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാൻ കേരള സർക്കാരിന് നിർദ്ദേശം നൽകിയത്. കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചുകൊണ്ട് രാമനെ തുടർച്ചയായി വാണിജ്യ ആവശ്യങ്ങൾക്കും എഴുന്നള്ളിപ്പുകൾക്കും ചടങ്ങുകൾക്കുമായി ഉപയോഗിക്കുകയും ഇതുവഴി കടുത്ത രീതിയിൽ ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുവെന്ന് സുപ്രീം കോടതി കണ്ടെത്തി.

ആന യഥാർത്ഥത്തിൽ മാതാ അമൃതാനന്ദമയി മഠത്തിന്റേതാണെന്നും, താൽക്കാലിക പരിചരണത്തിനായി മാത്രമാണ് കൃഷ്ണൻകുട്ടി എന്ന വ്യക്തിക്ക് കൈമാറിയതെന്നും കാണിച്ച് ജയകൃഷ്ണ മേനോൻ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. വിലക്കുകൾ നിലനിൽക്കെ, പരമോന്നത കോടതിക്ക് നൽകിയ സത്യവാങ്മൂലത്തിന്റെ ബലത്തിൽ തന്നെ ആനയെ വീണ്ടും വാണിജ്യപരമായി ചൂഷണം ചെയ്തത് തികച്ചും നിർഭാഗ്യകരമാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. സംസാരിക്കാൻ കഴിയാത്ത ജീവികളോട് കാണിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്ക് നേരെ കണ്ണടയ്ക്കാൻ കോടതിക്ക് കഴിയില്ലെന്നും, മൗനസാക്ഷിയായി ഇരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തർക്കത്തിലുള്ള ഒരു വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ആനയെ കൈവശം വെച്ചിരുന്ന കൃഷ്ണൻകുട്ടി, സുപ്രീം കോടതിക്ക് നൽകിയ ഉറപ്പ് ബോധപൂർവ്വം ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം കോടതിയലക്ഷ്യത്തിന് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. ഇതേത്തുടർന്ന് ഇയാൾക്ക് 2,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. അതേസമയം, ആനയെ ഏറ്റെടുക്കാനുള്ള ഈ ഉത്തരവ് താല്കാലികം മാത്രമാണെന്നും അന്തിമ വിധിക്ക് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

ആനയെ താൽക്കാലികമായി സംരക്ഷിക്കുന്നതിനായി വന്യജീവി (സംരക്ഷണ) നിയമം 1972 (Wildlife Protection Act) പ്രകാരമുള്ള എല്ലാ നിയമപരമായ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് സംസ്ഥാന സർക്കാരിന് സ്വന്തം ചിലവിൽ ആവശ്യമായ അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകൾ പുറപ്പെടുവിക്കാവുന്നതാണെന്നും കോടതി കൂട്ടിച്ചേർത്തു. നേരത്തെ ആനയുടെ കൃത്യമായ വൈദ്യപരിശോധന നടത്താൻ ശ്രമിച്ചതിനാൽ കേസിൽ സംസ്ഥാന സർക്കാർ അധികൃതരെ കോടതിയലക്ഷ്യ നടപടികളിൽ നിന്നും കോടതി ഒഴിവാക്കി. എന്നാൽ, ആനയെ ഒരു ദാനപത്രത്തിന്റെ അടിസ്ഥാനത്തിലാണ് തനിക്ക് നിയമപരമായി കൈമാറിയതെന്നും കഴിഞ്ഞ 10-12 വർഷമായി താനാണ് ആനയെ തുടർച്ചയായി പരിപാലിക്കുന്നതെന്നുമായിരുന്നു കൃഷ്ണൻകുട്ടിയുടെ വാദം.

Observing that the well-being of voiceless animals is of paramount importance, the Supreme Court has directed the Kerala government to take temporary custody of the state's tallest elephant, Raman, and house it at an appropriate rehabilitation centre at its own expense

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സര്‍ക്കാര്‍ മാറിയത് കാട്ടാന അറിഞ്ഞിട്ടില്ല'; രണ്ടാഴ്ചയ്ക്കിടെ ജീവന്‍ നഷ്ടമായത് ആറുപേര്‍ക്ക്; ഒരു സംവിധാനവും ഉണ്ടായില്ല'

'മോദിയുടെ ശത്രു'; ശത്രുഘ്‌നന്‍ സിന്‍ഹ, യൂസഫ് പഠാന്‍ ... 19 എംപി മാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക്; റിപ്പോര്‍ട്ട്

പെട്രോള്‍ അടിച്ചത് 500 രൂപയ്ക്ക്, സ്‌കാനര്‍ വഴി അയച്ചത് 50,000; ബാക്കി പണമായി വാങ്ങി, പിന്നാലെ അക്കൗണ്ട് ഫ്രീസ്; ന്യൂജെന്‍ തട്ടിപ്പില്‍ മുന്നറിയിപ്പ്‌

കൂടുതല്‍ പേര്‍ക്ക് ഷിഗല്ല; വയനാട്ടില്‍ 13 സ്‌കൂള്‍ക്ക് അവധി; ജാഗ്രത

ലോകകപ്പില്‍ മെസിയും റൊണാള്‍ഡോയും നേര്‍ക്കുനേര്‍ വരുമോ? സാധ്യതകള്‍ ഇങ്ങനെ

SCROLL FOR NEXT