സിഎംആര്‍എല്‍ -എക്സാലോജിക് കേസില്‍ വിജിലന്‍സ് കേസ് എടുക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയുടെ അവധിക്കാല ബെഞ്ച് പരിഗണിക്കും. ജഡ്ജിമാരായ ജോയ്മല്യ ബാഗ്ചി, വി മോഹന എന്നിവരുടെ ബെഞ്ചാണ് പരിഗണിക്കുക..ബോളിവുഡ് താരം ടൈഗര്‍ ഷറോഫിന് നേരെ നടന്ന വെടിവെപ്പ് കേസില്‍ നിര്‍ണായക വിവരങ്ങളുമായി മുംബൈ പൊലീസും ഡല്‍ഹി പൊലീസും. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ യഥാര്‍ഥ ലക്ഷ്യം സല്മാന് ഖാന് ആയിരുന്നുവെന്നും, എന്നാല്‍ കനത്ത സുരക്ഷ കാരണം പദ്ധതി മാറ്റിയ സംഘം പിന്നീട് ടൈഗര്‍ ഷറോഫിനെ എളുപ്പമുള്ള ലക്ഷ്യമായി തെരഞ്ഞെടുക്കുകയായിരുന്നുവെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടയില്‍, കേസില്‍ പങ്കാളികളായ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേരെക്കൂടി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ അറസ്റ്റ് ചെയ്തു.. സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശകത്മായ മഴയ്ക്ക് സാധ്യതതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്..മദ്യപിച്ചോ മറ്റ് ലഹരിവസ്തുക്കള്‍ ഉപയോഗിച്ചോ വാഹനം ഓടിക്കുന്നത് ഡ്രൈവറെ മാത്രമല്ല, നിരത്തിലൂടെ പോകുന്ന നിരപരാധികളായ മറ്റ് മനുഷ്യരെയും കൂടിയാണ് അപകടത്തിലേക്ക് തള്ളിയിടുന്നതെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹനവകുപ്പ്. 'ഞാന്‍ സുരക്ഷിതനാണ്' എന്ന ഡ്രൈവറുടെ തെറ്റായ ആത്മവിശ്വാസം പല കുടുംബങ്ങളുടെയും വെളിച്ചം കെടുത്താന്‍ കാരണമായേക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു..സിംബാബ്വെയ്ക്കെതിരായ ട്വന്റി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍. റായ്പുരില്‍ നടന്ന മൂന്നാം മല്‍സരത്തില്‍ 92 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മുന്‍ നായകന് ഹര്‍മന്‍പ്രീത് കൗറിന്റെ ഉജ്വല പ്രകടനമാണ് ഇന്ത്യന്‍ വിജയത്തിന്റെ അടിത്തറ. ഹര്മന് 41 പന്തില്‍ പുറത്താകാതെ 91 റണ്‍സ് നേടി. ഹര്‍മനാണ് കളിയിലെ താരം. പരമ്പരയിലാകെ 128 റണ്‍സെടുത്ത വൈസ് ക്യാപ്റ്റന്‍ ഷെഫാലി വര്‍മയാണ് പ്ലെയര്‍ ഓഫ് ദ് സീരീസ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates