സുരേഷ് ​ഗോപി സിദ്ധാർത്ഥന്റെ അച്ഛനൊപ്പം  ടിവി ദൃശ്യം
Kerala

സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ സുരേഷ് ഗോപിയെത്തി; 'മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്'

ഏതു വിധത്തിലുള്ള സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി വീട്ടുകാരെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ വീട്ടില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി സന്ദര്‍ശനം നടത്തി. പുലര്‍ച്ചെ ആറരയോടെയായിരുന്നു സന്ദര്‍ശനം. സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശുമായി സംസാരിച്ചു. വീട്ടുകാരെ ആശ്വസിപ്പിച്ചു.

കേരളത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിക്കും ഇനി ഇത്തരമൊരു അനുഭവമുണ്ടാകരുത്. ഈ കുടുംബത്തോടൊപ്പം എല്ലായിപ്പോഴും താനുണ്ടാകും. ഏതു വിധത്തിലുള്ള സഹായവും തന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും സുരേഷ് ഗോപി വീട്ടുകാരെ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സിദ്ധാർത്ഥന്റെ മരണം ദാരുണമാണ്. പ്രതികളും ക്രൂരമായി ശിക്ഷിക്കപ്പെടണം. ആഘാതമേറ്റത് സിദ്ധാർത്ഥന്റെ കുടുംബത്തിന് മാത്രമല്ല, മക്കളുള്ള എല്ലാവർക്കുമാണ്. പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം. സംഭവം സിബിഐ അന്വേഷിക്കണമെന്നും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ​ഗവർണർ ആരിഫ് മുഹമ്മ​ദ് ഖാൻ സിദ്ധാർത്ഥന്റെ വീട്ടിലെത്തിയിരുന്നു. കോൺ​ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സിദ്ധാർത്ഥന്റെ വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ജഡ്‌ജിയുടെ സേവനം ഗവര്‍ണര്‍ തേടിയിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT